CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 9 Seconds Ago
Breaking Now

മാമ്മോദീസ ചടങ്ങിനിടെ കരഞ്ഞ കുഞ്ഞിന്റെ മുഖത്തടിച്ച പുരോഹിതന്‍ പടിക്ക് പുറത്ത്; ഓണ്‍ലൈന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ നിര്‍ബന്ധിതമായി റിട്ടയര്‍ ചെയ്യിച്ചു

സംഭവത്തില്‍ കുടുംബത്തോട് മാപ്പ് പറഞ്ഞിട്ടുണ്ട്. എന്തായാലും അന്ന് നടന്നത് തന്റെ അവസാന മാമ്മോദീസ ചടങ്ങാണെന്നും പുരോഹിതന്‍

മാമ്മോദീസ ചടങ്ങിനിടെ കരഞ്ഞ കുഞ്ഞിന്റെ മുഖത്ത് കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്ത സംഭവത്തില്‍ ഫ്രഞ്ച് കാത്തലിക് പുരോഹിതനെ നിര്‍ബന്ധിതമായി റിട്ടയര്‍ ചെയ്യിച്ചു. സംഭവത്തില്‍ നാണംകെട്ടതോടെ താന്‍ അടിയന്തരമായി റിട്ടയര്‍ ചെയ്യുകയാണെന്ന് 89-കാരനായ ഫാദര്‍ ജാക്വസ് ലാക്രോയിക്‌സ് വ്യക്തമാക്കി. രണ്ട് വയസ്സുകാരനെ ചടങ്ങിനിടെ തല്ലിയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് നിര്‍ബന്ധിത വിരമിക്കല്‍ നേരിട്ടത്. 

'സഭയിലെ ദൗത്യം അവസാനിപ്പിക്കുകയാണ്, എല്ലാത്തിനും ഒരു അവസാനമുണ്ട്', ഇതായിരുന്നു പുരോഹിതന്റെ വാക്കുകള്‍. പാരീസിന്റെ പ്രാന്തപ്രദേശത്ത് വരുന്ന മെലണ്‍ ചാംബെക്‌സിലെ കൊളീജിയേറ്റ് ചര്‍ച്ചിലാണ് അത്യപൂര്‍വ്വമായ മാമ്മോദീസ ചടങ്ങ് നടന്നതും, അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും. കുഞ്ഞിനോട് ബഹളം വെയ്ക്കുകയും, രോഷം തീര്‍ക്കുകയും ചെയ്തതാണ് പുരോഹിതന്റെ സേവനത്തിന് കര്‍ട്ടന്‍ വീഴ്ത്തിയത്. 

ചടങ്ങുകള്‍ നടക്കവെയാണ് രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ച് കൊണ്ട് പുരോഹിതന്റെ കൈപ്രയോഗം നടന്നത്. ഒരു നിമിഷം ഞെട്ടിപ്പോയ രക്ഷിതാക്കള്‍ ബലം പ്രയോഗിച്ചാണ് കുട്ടിയെ പിടിച്ചുവാങ്ങുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ലോകത്താകമാനമുള്ള ഓണ്‍ലൈന്‍ ലോകം പുരോഹതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ തന്റെ അടി അത്രയ്ക്ക് കടുപ്പമുള്ളതായിരുന്നില്ലെന്നും കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ വേണ്ടി ആയിരുന്നെന്നും ഫാദര്‍ ജാക്വസ് അവകാശപ്പെടുന്നു. 

സംഭവത്തില്‍ കുടുംബത്തോട് മാപ്പ് പറഞ്ഞിട്ടുണ്ട്. എന്തായാലും അന്ന് നടന്നത് തന്റെ അവസാന മാമ്മോദീസ ചടങ്ങാണെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു. പുരോഹിതനെ മാമ്മോദീസ, വിവാഹ ചടങ്ങുകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. 




കൂടുതല്‍വാര്‍ത്തകള്‍.