CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 47 Seconds Ago
Breaking Now

ഫൈനലിലേക്ക് ഇനി ഒരു കടമ്പ മാത്രം ബാക്കി; ഇംഗ്ലണ്ടിന് ചരിത്രം കുറിയ്ക്കാന്‍ കഴിയുമെന്ന് ഹീറോ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്; സ്വീഡനെ തുരത്തിയ ത്രീ ലയണ്‍സ് രാജ്യത്തിന് സമ്മാനിച്ചത് നിലയ്ക്കാത്ത ആഘോഷം; 28 വര്‍ഷത്തിനിടെ ആദ്യ സെമി

1990ന് ശേഷം ഇംഗ്ലീഷ് ടീമിനെ സെമി ഫൈനലിലേക്ക് നയിച്ചതിന്റെ സുഖരമായ അനുഭവത്തിലാണ് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ്

അതെ ഇംഗ്ലണ്ട് ഇതിനകം ചരിത്രം തിരുത്തിക്കുറിച്ച് കഴിഞ്ഞു. ഇനി നടക്കാന്‍ പോകുന്നതെല്ലാം ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടവയാണ്. 28 വര്‍ഷക്കാലത്തിനിടെ മറ്റ് വമ്പന്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത ദൂരം സഞ്ചരിച്ചാണ് ഇംഗ്ലണ്ടിന്റെ ചെറുപ്പക്കാര്‍ ഇതിനോടകം ചരിത്രം തിരുത്തിക്കുറിച്ചത്. സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ത്രീ ലയണ്‍സ് ലോകകപ്പ് സെണി ഫൈനലിലേക്ക് കുതിച്ചത്. ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ഹീറോയായി മാറിയത്. ആ ഹീറോ തന്നെ പറയുന്നു ഇംഗ്ലണ്ടിന് ഇക്കുറി ലോകകപ്പ് കിരീടം നേടാന്‍ കഴിയുമെന്ന്. 

ബുധനാഴ്ച മോസ്‌കോയില്‍ രാത്രി 7ന് ക്രൊയേഷ്യയുമായാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍. സ്വീഡനെ തടുത്ത് നിര്‍ത്തിയ ബ്രിട്ടീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് മത്സരത്തിലെ താരവുമായി. സമാര അരീനയില്‍ 2-0ന് സ്വീഡനെ തോല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ചരിത്രത്തില്‍ സ്ഥാനം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണെന്ന് ആ 24-കാരന്‍ പ്രഖ്യാപിച്ചു. 'ഇംഗ്ലണ്ട് ഒടുവില്‍ ലോകകപ്പ് സെമി കണ്ട വര്‍ഷം ഞാന്‍ ജനിച്ചിട്ട് പോലുമില്ല. എപ്പോഴും പറയുന്നത് പോലെ മുന്നിലുള്ള ഒരു മത്സരം മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇതുവഴി ഞങ്ങളുടെ സ്വന്തം ചരിത്രം സൃഷ്ടിക്കാന്‍ കഴിയും', പിക്ക്‌ഫോര്‍ഡ് വ്യക്തമാക്കി. 

നാട്ടില്‍ നിന്നും വലിയ പിന്തുണയൊന്നും ഇല്ലാതെയാണ് ഇംഗ്ലീഷ് പട റഷ്യയിലേക്ക് പറന്നത്. എന്നാല്‍ ഓരോ മത്സരങ്ങളിലെയും വിജയം നാട്ടില്‍ ഓളങ്ങള്‍ തീര്‍ത്തതോടെ ഈ യുവനിര ഹീറോകളായി മാറി. നാട്ടുകാര്‍ക്ക് അഭിമാനം സമ്മാനിക്കാന്‍ ഉറച്ചുതന്നെയാണ് അങ്കപ്പുറപ്പാടെന്ന് ക്യാപ്റ്റന്‍ ഹാരി കെയിനും വ്യക്തമാക്കി. 'സെമി ഫൈനല്‍ കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് ഒരു വലിയ മത്സരമാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഓരോ നിമിഷവും ആനന്ദിച്ച് കൊണ്ടാണ് കളിക്കുന്നത്. ഇത് രാജ്യത്തിന് അഭിമാനം സമ്മാനിക്കാനാണ്', കെയിന്‍ പറഞ്ഞു. 

സ്വീഡനെതിരെ ഡെലെ അലി, ഹാരി മഗ്വൂര്‍ എന്നിവരാണ് വല കുലുക്കിയത്. 1990ന് ശേഷം ഇംഗ്ലീഷ് ടീമിനെ സെമി ഫൈനലിലേക്ക് നയിച്ചതിന്റെ സുഖരമായ അനുഭവത്തിലാണ് താനെന്ന് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് പ്രതികരിച്ചു. സ്വീഡനെ കീഴടക്കിയത് യുകെ ആഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. തെരുവുകളില്‍ ആഘോഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെ പലയിടത്തും തെമ്മാടിക്കൂട്ടങ്ങള്‍ അക്രമവും അഴിച്ച് വിടുന്നുണ്ട്. സ്വീഡിഷ് ബ്രാന്‍ഡായ ഐകിയയുടെ ഷോറൂമും ചിലര്‍ അടിച്ച് തകര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.