CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 24 Seconds Ago
Breaking Now

സ്വയം കംപ്ലീറ്റ് ആക്ടര്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇയാള്‍ക്കെങ്ങിനെ ധൈര്യം വന്നു ; മോഹന്‍ലാലിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡോ ബിജു

മോഹന്‍ലാല്‍ നടത്തിയ ന്യായീകരണ പത്രസമ്മേളനത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ന്യായീകരണങ്ങളാണ് പത്രസമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിരത്തിയത്. പത്രലേഖകര്‍ക്ക് നല്‍കിയ പല മറുപടികളും കളവാണെന്ന് ഡബ്യുസിസി ആരോപിച്ചതിന് പിന്നാലെയാണ് ഡോ. ബിജുവിന്റെ വിമര്‍ശനക്കുറിപ്പ്.

ദിലീപ് സംഘടനയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്നതിനാല്‍ നടന്‍ സംഘടനയുടെ ഭാഗമാണെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ന്യായീകരണം. കൂടാതെ ഇതില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാര്‍ രണ്ട് പേര്‍ മാത്രമാണെന്നും നാല് പേരല്ലെന്നും, അമ്മയുടെ സ്റ്റേജ് ഷോയില്‍ ഡബ്യുസിസിയെ പരിഹസിച്ചുള്ള സ്‌കിറ്റ് വെറും തമാശ ഉദ്ദേശിച്ചായിരുന്നെന്നും മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ പ്രസിഡന്റിന്റെ ന്യായീകരണ പത്രസമ്മേളനം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. പൊതുകാര്യങ്ങളില്‍ ഒരിക്കലും അഭിപ്രായം പറയാത്ത വ്യക്തിയാണ് ഇപ്പോള്‍ ഒരു ജനാധിപത്യവിരുദ്ധ സംഘടനയെ പ്രതിരോധിക്കാന്‍ പാടുപെടുന്നതെന്ന് ഡോ. ബിജു പ്രതികരിച്ചു. സ്ത്രീകളെ ഓണ്‍ലൈനില്‍ ഫാന്‍സിനെ ഉപയോഗിച്ച് അക്രമിക്കുന്നവരാണിവര്‍. ഇപ്പോള്‍ ഒരു സ്ത്രീയെ അക്രമിച്ച ആള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. സ്വയം കംപ്ലീറ്റ് ആക്ടര്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇയാള്‍ക്കെങ്ങിനെ ധൈര്യം വന്നു, ഡോ. ബിജു തുടരുന്നു.

ആമിര്‍ ഖാനും, പ്രകാശ് രാജും രാഷ്ട്രീയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന ബോധം മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. സമൂഹത്തെയും, മനുഷ്യനെയും കുറിച്ച് ശക്തമായ അഭിപ്രായമുള്ളവരാണ് യഥാര്‍ത്ഥ ഹീറോസ്, ഡോ. ബിജു വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.