CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 26 Seconds Ago
Breaking Now

ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലെത്തിയ നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റിലായി

പനാമ പേപ്പര്‍ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളില്‍ ഉള്‍പ്പെട്ടതാണ് നവാസ് ഷെരീഫിന് തിരിച്ചടിയായത്

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായത്. ഇരുവരുടെയും പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പനാമ പേപ്പര്‍ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളില്‍ ഉള്‍പ്പെട്ടതാണ് നവാസ് ഷെരീഫിന് തിരിച്ചടിയായത്. ജൂലൈ ഏഴിന് സുപ്രീം കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചപ്പോള്‍ ശരീഫും മകളും കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂമിനെ പരിചരിക്കുന്നതിനായി ലണ്ടനിലായിരുന്നു.

പനാമ രേഖകളിലൂടെ പുറത്തുവന്ന അഴിമതി കേസില്‍ ഷെരീഫിന് പത്തുവര്‍ഷം തടവും 80 ലക്ഷം പൗണ്ട് പിഴശിക്ഷയുമാണ് അഴിമതി വിരുദ്ധ കോടതി വിധിച്ചത്. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.. മറിയത്തിന് 20 ലക്ഷം പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ 25ന് പൊതു തിരഞ്ഞെടുപ്പ് നടകകാനിരിക്കേയാണ് ഷെരീഫിന്റെ അറസ്റ്റ് .

 




കൂടുതല്‍വാര്‍ത്തകള്‍.