CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Minutes 53 Seconds Ago
Breaking Now

ഇമ്രാന്‍ ഖാന് അഞ്ച് ജാരസന്തതികള്‍; ഇവരില്‍ ഇന്ത്യക്കാരുമെന്ന് മുന്‍ ഭാര്യ

റെഹാം ഖാന്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദില്ലി: കുറച്ച് കാലം മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പത്‌നിയായിരുന്നു പത്രപ്രവര്‍ത്തക റെഹാം ഖാന്‍. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിനില്‍ക്കുന്ന ഖാന് വിവാഹേതര ബന്ധങ്ങളില്‍ ചുരുങ്ങിയത് അഞ്ച് കുട്ടികളെങ്കിലും ഉണ്ടെന്നും, ഇവരില്‍ ഏതാനും ഇന്ത്യക്കാരും ഉണ്ടെന്നാണ് റെഹാം ആരോപിക്കുന്നത്. 

റെഹാം ഖാന്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1970കളിലെ ബോളിവുഡിലെ സെക്‌സി നായികയെ സ്വന്തമാക്കാനും ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതായി മുന്‍ ഭാര്യ ആരോപിക്കുന്നു. ജാരസന്തതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് പാക് പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്ന ഖാന് ഏറ്റവും വലിയ തിരിച്ചടിയാകുക. 

പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ ഈ വെളിപ്പെടുത്തലുകള്‍ വിവാദമായി കഴിഞ്ഞു. പുസ്തകം ഔദ്യോഗികമായി ലഭ്യമല്ലാത്തതിനാല്‍ അവിടെ പിഡിഎഫ് വേര്‍ഷനും, ഇ കോപ്പിയുമാണ് പ്രചരിക്കുന്നക്. 1997ല്‍ ടൈറിയാനെ ലോസ് ആഞ്ചലസ് കോടകി ഖാന്റെ മകളായി പ്രസ്താവിച്ചിരുന്നു. 

അതേസമയം ഇമ്രാന്‍ ഖാനും, ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.