കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രതികരിച്ച ശ്രീറെഡ്ഡി ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. തെലുങ്കും തമിഴകവും കടന്നു മലയാളത്തിലും തനിക്ക് ഏല്‍ക്കേണ്ടിവന്ന പീഡനത്തെ കുറിച്ച് പറയുമെന്ന് ശ്രീ റെഡ്ഡി പറയുന്നു.
കഴിഞ്ഞ ദിവസം ഹിറ്റ് സംവിധായകന്‍ മുരുകദോസിനേയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ രാഘവേന്ദ്ര ലോറന്‍സിനെതിരെയാണ് ആരോപണം. മുനിയും കാഞ്ചയും ഉള്‍പ്പെടെ ഹൊറര്‍ സിനിമകള്‍ ചെയ്ത രാഘവേന്ദ്ര ഹൈദരാബാദ് ഹോട്ടലില്‍ വച്ച് ശാരീരികമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ് ആരോപണം. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്തുവന്ന ലോറന്‍സിനോട് തനിക്ക് ബഹുമാനവും അടുപ്പവും തോന്നി. എന്നാല്‍ സിനിമയില്‍ സ്ഥാനമുറപ്പിച്ചതോടെ ലോറന്‍സ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്ന് താരം പറയുന്നു.
നടന്‍ നാനിയ്‌ക്കെതിരായി ആദ്യം ഗുരുതര ആരോപണമാണ് ശ്രീ റെഡ്ഡി ഉന്നയിച്ചത്. പിന്നീട് കൂടുതല്‍ പേരുകള്‍ പുറത്തുപറയുകയായിരുന്നു.