CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 2 Seconds Ago
Breaking Now

ബ്രിട്ടനിലെ പുതിയ ജയിലില്‍ തടവുകാര്‍ക്ക് പരമസുഖം; കുറ്റവാളികള്‍ക്ക് ലാപ്‌ടോപ്പും, സ്വാഗതം ചെയ്യാന്‍ കാപ്പിയും, സ്‌നാക്‌സും ; ആധുനികവത്കരണം ഇത്തിരി ഓവറായോ?

ലാപ്‌ടോപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും തടവുകാര്‍ക്ക് കഴിയും

കേരളത്തിലെ ജയിലുകളില്‍ ചില രാഷ്ട്രീയ തടവുകാര്‍ അനുഭവിക്കുന്ന സുഖവാസത്തെക്കുറിച്ച് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടിക്കൊല നടത്തിയിട്ടും മൊബൈല്‍ ഫോണും, ഫേസ്ബുക്ക് ഒക്കെ ഉപയോഗിച്ച് സെല്‍ഫിയെടുത്ത് നാട്ടുകാരെയും നിയമത്തെയും പരിഹസിക്കുന്ന പല സംഭവങ്ങളും ഇവിടെ നിന്നും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ഔദ്യോഗികമായി ഈ സൗകര്യങ്ങള്‍ നല്‍കുകയാണ് ബ്രിട്ടനിലെ പുതിയ ജയില്‍.

ബ്രിട്ടനിലെ പുതിയ ജയിലില്‍ എത്തുന്ന തടവുകാരെ കാപ്പിയും, സ്‌നാക്ക്‌സും നല്‍കിയാണ് സ്വാഗതം ചെയ്യുക. കൂടാതെ സെല്ലിലേക്ക് വിടുന്നതിന് മുന്‍പ് ജയില്‍ ജീവിതം സുഖകരമാക്കാന്‍ ലാപ്‌ടോപ്പും നല്‍കും. 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നോര്‍ത്ത് വെയില്‍സില്‍ സ്ഥിതി ചെയ്യുന്ന എച്ച്എംപി ബെര്‍വിനിലാണ് ഈ സൗകര്യങ്ങള്‍ക്ക് പുറമെ ഓപ്പണ്‍ മൈക്ക് കോമഡി ഷോയും നടത്തുക.

ബ്ലോക്കുകളില്‍ താമസിപ്പിക്കുന്നതിന് പകരം സമൂഹത്തിന്റെ ഭാഗമായുള്ള വീടുകളിലാണ് തടവുകാരെ പാര്‍പ്പിക്കുക. സെല്ലുകളെ സിംഗിള്‍- ഡബിള്‍ ബെഡ്‌റൂം എന്നുമാണ് വിളിക്കുന്നത്. തടവുകാരെ പഴയത് പോലെ സര്‍നെയിം ചേര്‍ത്ത് അഭിസംബോധന ചെയ്യില്ല. ഇവരെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മിസ്റ്റര്‍ എന്നാകും വിളിക്കുക.

അടുത്ത വര്‍ഷത്തോടെ ഡിജിറ്റല്‍ മീഡിയ സ്യൂട്ട് ആരംഭിക്കാനും ജയില്‍ ഒരുങ്ങുന്നു. തങ്ങളുടെ മുറിയില്‍ ഇരുന്ന് ലാപ്‌ടോപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും തടവുകാര്‍ക്ക് കഴിയും. പഠനമുറി, ലൈബ്രറി, ജിം എന്നീ സൗകര്യങ്ങളും ഇവിടെ നല്‍കപ്പെടുന്നു. പണിയെടുത്ത് നടുവൊടിയണോ, ഈ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ കുറ്റം ചെയ്യണോയെന്ന് ആളുകള്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല!




കൂടുതല്‍വാര്‍ത്തകള്‍.