CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 33 Seconds Ago
Breaking Now

ട്രംപിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ലണ്ടന്‍ ഇങ്ങനെയൊക്കെയാണ്; കത്തിക്കുത്ത് സാധാരണ സംഭവം മാത്രമായി മാറിയെന്ന് ജീവന് വേണ്ടി ആശുപത്രിയില്‍ മല്‍പ്പിടുത്തം നടത്തുന്ന 22-കാരന്റെ സഹോദരി

യാതൊരു കാരണവുമില്ലാതെയാണ് സഹോദരന് കുത്തേറ്റതെന്ന് സഹോദരി

ലണ്ടന്‍ കത്തിക്കുത്തിന്റെയും കൊലപാതകങ്ങളുടെയും ആസ്ഥാനമായി മാറിയപ്പോള്‍ പ്രശ്‌നം ഗുരുതരമാണെന്ന് ആദ്യം പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ലണ്ടനിലെ പല സ്ഥലത്തും ചെന്നുകയറാന്‍ പോലീസിന്റെ മുട്ടുവിറയ്ക്കുമെന്ന് ട്രംപ് പറഞ്ഞതോടെ ബ്രിട്ടീഷ് അധികാരികള്‍ ഉറഞ്ഞുതുള്ളി. പക്ഷെ പച്ചപ്പരമാര്‍ത്ഥം പോലെ അക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറുകയാണ്.

കത്തി അക്രമങ്ങള്‍ ലണ്ടനില്‍ വെറും സാധാരണ സംഭവമായി മാറിക്കഴിഞ്ഞെന്നാണ് ഇത്തരമൊരു അക്രമത്തില്‍ പരുക്കേറ്റ് ജീവന് വേണ്ടി പോരാട്ടം നടത്തുന്ന 22-കാരന്റെ ബന്ധു പറയുന്നു. ഇന്നലെ തലസ്ഥാനത്തെ തോണ്‍ടണ്‍ ഹീത്തിലുണ്ടായ അക്രമത്തില്‍ നിരവധി കുത്തേറ്റ ഇര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് പിടിച്ചുനില്‍ക്കുന്നത്.

യാതൊരു കാരണവുമില്ലാതെയാണ് സഹോദരന് കുത്തേറ്റതെന്ന് സഹോദരി പറഞ്ഞു. ലണ്ടന്‍ തികച്ചും അസംബന്ധമായി മാറുകയാണ്. കാര്യങ്ങള്‍ കൈവിട്ട് പോയി. വ്യാഴാഴ്ച ഒരു 17-കാരിക്കാണ് കുത്തേറ്റത്. ഇപ്പോള്‍ എന്റെ സഹോദരനും. ട്രംപ് സന്ദര്‍ശനും മൂലം ആവശ്യത്തിന് പോലീസുകാരുമില്ല, ഇവര്‍ പരാതിപ്പെടുന്നു.

കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. പക്ഷെ അധികാരികള്‍ ഇത് എപ്പോള്‍ മനസ്സിലാക്കും.




കൂടുതല്‍വാര്‍ത്തകള്‍.