CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 32 Seconds Ago
Breaking Now

'രാജ്യത്തെ ഭരിക്കുന്നതിലും നല്ലത് വേറെ പണിയാണ്‌'; ബാര്‍ ജീവനക്കാരികള്‍ക്ക് ലൈംഗികത ആവശ്യപ്പെട്ട് വിവാഹിതനായ മന്ത്രി പുംഗവന്‍ അയച്ചത് 2000 സന്ദേശങ്ങള്‍; പടിക്ക് പുറത്തായത് വനിതാ എംപിമാരെ ശക്തിപ്പെടുത്താന്‍ ഇറങ്ങിയ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍

ജനുവരിയിലാണ് ആന്‍ഡ്രൂ ബിസിനസ്സ് മിനിസ്റ്റര്‍ പദവിയിലേക്ക് പ്രൊമോഷന്‍ നേടിയത്.

ലൈംഗികത ആവശ്യപ്പെട്ട് രണ്ട് ബാര്‍ ജീവനക്കാരികളെ സന്ദേശം കൊണ്ട് പൊറുതിമുട്ടിച്ച വിവാഹിതനായ കണ്‍സര്‍വേറ്റീവ് മന്ത്രി രാജിവെച്ചു. ബാര്‍ മെയ്ഡ് ഇമോഗന്‍ ട്രെഹാനും, അവരുടെ സുഹൃത്തിനും 700 പൗണ്ട് നല്‍കിയ ശേഷം തനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കാനും ആന്‍ഡ്രൂ ഗ്രിഫിത്ത്‌സ് ആവശ്യപ്പെട്ടു. ഇതിന് വേണമെങ്കില്‍ ഒരു ഫ് ളാറ്റ് തന്നെ വാടകയ്ക്ക് എടുത്ത് നല്‍കാമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. രാജ്യത്തെ നയിക്കുന്നതിന് പകരം വികൃതികളായ പെണ്‍കുട്ടികളെ നക്കാമെന്നാണ് ആന്‍ഡ്രൂ സന്ദേശം അയച്ചത്. ഒപ്പം ലൈംഗിക പ്രകടനങ്ങളും, അശ്ലീല ചിത്രങ്ങളും, വീഡിയോയും ആവശ്യപ്പെട്ടതായും സമ്മതിച്ച 47-കാരന്‍ സ്വയം വൃത്തികെട്ടവനായി വിലയിരുത്തിയാണ് രാജിവെച്ചത്. 

തന്റെ പ്രവര്‍ത്തനങ്ങളില്‍ നാണക്കേട് ഉള്ളതായി സമ്മതിച്ച ആന്‍ഡ്രൂ ഗ്രിഫിത്ത്‌സ് പ്രധാനമന്ത്രി തെരേസ മേയോട് മാപ്പ് പറഞ്ഞു. മോശം പെരുമാറ്റത്തില്‍ സഹായം തേടിയിട്ടുള്ളതായും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ എംപിമാരെ പ്രോത്സാഹിപ്പിക്കാന്‍ വുമണ്‍ ടു വിന്‍ എന്ന പരിപാടി സൃഷ്ടിച്ച പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകനാണ് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച് പുറത്തേക്കുള്ള വഴി കണ്ടത്. മൂന്നാഴ്ച കാലം കൊണ്ടാണ് രണ്ടായിരത്തോളം സന്ദേശങ്ങള്‍ രണ്ട് സ്ത്രീകള്‍ക്ക് അയച്ചത്. ബര്‍ട്ടണ്‍ & ഉട്ടോക്‌സീര്‍ എംപിയാണ് ആന്‍ഡ്രൂ.

തന്നെ സ്വയം ഡാഡിയെന്ന് വിശേഷിപ്പിച്ചാണ് ആന്‍ഡ്രൂ സന്ദേശം അയച്ചിരുന്നത്. അധികാരവും, തെമ്മാടിത്തരവും തന്റെ കൈയിലുണ്ടെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ചാള്‍സ് രാജകുമാരനുമായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഷാംപെയിന്‍ വരെ അടിച്ച ചരിത്രമുള്ള തനിക്ക് പല പ്രമുഖരുമായും അടുത്ത ബന്ധമുള്ളതായും പറഞ്ഞു. ഓണ്‍ലൈന്‍ വഴി യുവതികളെ പരിചയപ്പെട്ടതിന് ശേഷമാണ് ഇവരെ സന്ദേശങ്ങള്‍ കൊണ്ട് മൂടിയത്. മന്ത്രിപദത്തിന് ചേരാത്ത പെരുമാറ്റമാണ് സന്ദേശങ്ങള്‍ കൊണ്ട് ആന്‍ഡ്രൂ നടത്തിയതെന്ന് ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്തുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിച്ചതോടെയാണ് 1 ലക്ഷം പൗണ്ട് വാര്‍ഷിക വരുമാനമുള്ള ആന്‍ഡ്രൂ ഗ്രിഫിത്ത്‌സ് സ്ഥാനമൊഴിഞ്ഞത്. 

ഈ വര്‍ഷം ജനുവരിയിലാണ് ആന്‍ഡ്രൂ ബിസിനസ്സ് മിനിസ്റ്റര്‍ പദവിയിലേക്ക് പ്രൊമോഷന്‍ നേടിയത്. പ്രധാനമന്ത്രിയോടും, ഗവണ്‍മെന്റിനോടും, പാര്‍ട്ടിയോടും, ബര്‍ട്ടണിലെ ജനങ്ങളോടും മാപ്പ് പറഞ്ഞാണ് തന്റെ രാജിപ്രഖ്യാപനം ഇദ്ദേഹം നടത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.