CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 22 Seconds Ago
Breaking Now

ഗോള്‍ഫ് കളിക്കുമ്പോഴും സമാധാനം കൊടുക്കില്ലേ! ടേണ്‍ബെറി ഗോള്‍ഫ് കോഴ്‌സില്‍ രണ്ട് ദിവസം ചെലവിടാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് എതിരെ സ്‌കോട്ട്‌ലണ്ടില്‍ ആയിരങ്ങളുടെ പ്രതിഷേധം; എഡിന്‍ബര്‍ഗില്‍ പ്രതിഷേധ റാലി

സ്‌കോട്ട്‌ലണ്ടുകാരിയാണ് ട്രംപിന്റെ അമ്മയെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ സന്ദര്‍ശനം പതിവ് ലംഘിച്ച് പ്രതിഷേധങ്ങളില്‍ മുങ്ങുകയാണ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് എതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒഴുകിയെത്തിയ റാലി എഡിന്‍ബര്‍ഗില്‍ സംഘടിപ്പിച്ചു. ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഭാര്യ മെലാനിയയ്‌ക്കൊപ്പം എയര്‍ ഫോഴ്‌സ് വണ്ണില്‍ ഗ്ലാസ്‌ഗോ പ്രെസ്റ്റ്വിക് വിമാനത്താവളത്തില്‍ ട്രംപ് വന്നിറങ്ങിയത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ടേണ്‍ബെറി ഗോള്‍ഫ് റിസോര്‍ട്ടില്‍ രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനാണ് ഈ വരവ്. എന്നാല്‍ ഇവിടെ പതിവ് സ്വീകാര്യതയ്ക്ക് പകരം പ്രതിഷേധങ്ങളാണ് പ്രസിഡന്റിനെ സ്വാഗതം ചെയ്തത്. 

എയ്ഷയറിലെ ഗോള്‍ഫ് കോഴ്‌സിന് സമീപത്തേക്ക് ട്രംപ് വിരുദ്ധ പ്രചാരകര്‍ എത്തിച്ചേരുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാന ഇടങ്ങളിലും, ബീച്ചിന് സമീപവും വന്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. എഡിന്‍ബര്‍ഗില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 20 അടി വലുപ്പമുള്ള ബേബി ട്രംപുമായാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. തന്റെ ട്രംപ് ടേണ്‍ബെറി റിസോര്‍ട്ടില്‍ ആദ്യ റൗണ്ട് ഗോള്‍ഫ് കളിച്ച് തുടങ്ങുമ്പോഴാണ് പുറത്ത് പ്രതിഷേധക്കാര്‍ ഒഴുകിയെത്തിയത്. ട്രംപിനെതിരെ പ്രതിഷേധം വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രതിഷേധക്കാരുടെ വരവ്. നഗരത്തിലെ പുല്‍മൈതാനത്തിലേക്കാണ് കാര്‍ണിവല്‍ ഓഫ് റെസിസ്റ്റന്‍സ് ഈവന്റ് സംഘടിപ്പിച്ചത്. 

അബെര്‍ദീന്‍ഷയര്‍ ബാല്‍മെഡിയിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ലിങ്ക്‌സിലും പ്രതിഷേധക്കാര്‍ സംഘടിക്കും. ടേണ്‍ബറിയില്‍ ചെറിയ സംഘം പ്രതിഷേധക്കാരാണ് എത്തിയത്. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളിലും, വ്യക്തിത്വവും, വിവാദ പ്രസ്താവനകള്‍ക്കും എതിരെയാണ് ആളുകളുടെ പ്രതിഷേധം. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിയെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ബേബി ട്രംപ് ബലൂണ്‍ നോര്‍ത്തിലേക്ക് എത്തിച്ചത്. തന്നെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധമെന്ന് ട്രംപ് തന്നെ സമ്മതിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലാതെയുള്ള പ്രതിഷേധങ്ങള്‍ മുന്നോട്ട് പോകുമെന്ന് എഡിന്‍ബര്‍ഗ് സിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. 

സ്‌കോട്ട്‌ലണ്ടുകാരിയാണ് ട്രംപിന്റെ അമ്മയെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ സന്ദര്‍ശനം പതിവ് ലംഘിച്ച് പ്രതിഷേധങ്ങളില്‍ മുങ്ങുകയാണ്. ഇന്ന് കൂടി ഗോള്‍ഫ് കളിച്ച ശേഷമാകും ട്രംപ് മടങ്ങുക. 




കൂടുതല്‍വാര്‍ത്തകള്‍.