CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 37 Seconds Ago
Breaking Now

ലോകകപ്പ് ഫൈനല്‍ കാണാന്‍ ഡ്രൈവര്‍മാര്‍ അവധിയെടുക്കുന്നു; റെയില്‍വെ ഗതാഗതം താറുമാറാകുമെന്ന് മുന്നറിയിപ്പ്; ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വെ, നോര്‍ത്തേണ്‍, ക്രോസ് കണ്‍ട്രി എന്നിവിടങ്ങള്‍ ബുദ്ധിമുട്ടും

ഞായറാഴ്ച ട്രെയിനുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വെ

ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ ഇടംനേടിയില്ലെന്ന് കരുതി ആരെങ്കിലും ഫൈനല്‍ മത്സരം കാണാതിരിക്കുമോ! തീര്‍ച്ചയായും ഇല്ല. ഞായറാഴ്ച ആണെങ്കില്‍ കൂടി ജോലി ഉള്ളവര്‍ ലീവെടുത്ത് വീട്ടിലിരുന്ന് ഫൈനല്‍ കാണുമെന്ന് ഉറപ്പ്. ഒരു മാസം നീണ്ട കായിക മാമാങ്കത്തില്‍ നിറഞ്ഞ സസ്‌പെന്‍സും, ത്രില്ലറും ഇന്ന് രാത്രിയോടെ പരിസമാപ്തിയാകും. ക്രൊയേഷ്യയും, ഫ്രാന്‍സും തമ്മിലുള്ള അന്തിമപോരാട്ടത്തിന്റെ വീറും വാശിയും കാണാന്‍ ലോകം കണ്ണും കാതും മനസ്സും നല്‍കി ടെലിവിഷന് മുന്നില്‍ ഇടംപിടിക്കും. അപ്പോള്‍ ബ്രിട്ടീഷ് റെയില്‍വെ ഡ്രൈവര്‍മാര്‍ക്ക് ഇതില്‍ നിന്നും എങ്ങിനെ ഒഴിവാകാന്‍ കഴിയും?

അപ്രതീക്ഷിതമായി ഇംഗ്ലണ്ട് നടത്തിയ മുന്നേറ്റമാണ് രാജ്യത്തെ മുഴുവന്‍ മത്സരങ്ങളുടെ പിടിയില്‍ അമര്‍ത്തിയത്. ഇതോടെ ചിലര്‍ സെമി ഫൈനല്‍ കാണാന്‍ അന്തിമനിമിഷം വിമാനം പിടിച്ച് മോസ്‌കോയില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നിരുന്നാലും ഫൈനലില്‍ ഫ്രഞ്ച്-ക്രൊയേഷ്യന്‍ പടകള്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ജോലിയില്‍ ഉറച്ചിരിക്കാന്‍ കഴിയില്ല. ഇതോടെയാണ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഫൈനല്‍ കാണാന്‍ മുന്‍കൂട്ടി അവധി എടുത്തത്. 

ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വെ, നോര്‍ത്തേണ്‍, ക്രോസ് കണ്‍ട്രി എന്നിവിടങ്ങളിലെ ട്രെയിന്‍ സര്‍വ്വീസുകളെ ഈ ഫുട്‌ബോള്‍ ഭ്രാന്ത് സാരമായി ബാധിക്കും. ടൈം ഓഫും, ഓവര്‍ ടൈം സ്വീകരിക്കാതെയും വരുന്നതോടെ ഫൈനല്‍ മത്സരം നടക്കുന്ന സമയത്ത് ട്രെയിന്‍ ഗതാഗതം പലയിടത്തും റദ്ദാക്കപ്പെടും. പുതുക്കിയ ടൈംടേബിള്‍ പ്രകാരമാണ് ട്രെയിന്‍ ഓടുകയെന്ന് നോര്‍ത്തേണ്‍ അറിയിച്ചു. കംബ്രിയ, ലങ്കാഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ പല ട്രെയിനുകളും ഇതോടെ റദ്ദാകും. 

ഞായറാഴ്ച ട്രെയിനുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വെ പറഞ്ഞു. പാഡിംഗ്ടണും ബ്രിസ്‌റ്റോളിനും ഇടയിലും, സൗത്ത് വെയില്‍സ്, ഓക്‌സ്‌ഫോര്‍ഡ് & ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.