CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 20 Seconds Ago
Breaking Now

പോലീസ് നിന്നു കണ്ടു ; സ്ത്രീകള്‍ ചെറുപ്പക്കാരനെ ചെരുപ്പൂരി അടിക്കുന്നത് !!

യുപി സ്വദേശി രോഹിത് സിങ്ങിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് മിസ്രോദ് മേഖലയിലൂടെ പൊലീസ് പരസ്യമായി നടത്തുകയും സ്ത്രീകളെക്കൊണ്ട് പൊതിരെ തല്ലിക്കുകയുമായിരുന്നു.

നഗരത്തിലെ ഫ്‌ളാറ്റില്‍ കടന്നുകയറി മോഡലായ യുവതിയെ തോക്കുചൂണ്ടി ബന്ദിയാക്കിയ ചെറുപ്പക്കാരനെ പൊലീസിന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ ചെരിപ്പൂരി അടിച്ചു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച പകല്‍ മുഴുവന്‍ യുവതിയെ ഇയാള്‍ മുറിയില്‍ പൂട്ടിയിട്ടത്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം യുവതിയെ മോചിപ്പിക്കാനും കീഴടങ്ങാനും തയാറായ യുപി സ്വദേശി രോഹിത് സിങ്ങിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കുറ്റകൃത്യം നടന്ന മിസ്രോദ് മേഖലയിലൂടെ പൊലീസ് പരസ്യമായി നടത്തുകയും സ്ത്രീകളെക്കൊണ്ട് പൊതിരെ തല്ലിക്കുകയുമായിരുന്നു.

പ്രതി കത്രിക കൊണ്ടു കഴുത്തില്‍ മുറിവേല്‍പിച്ച പെണ്‍കുട്ടി ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ യുവതിയുടെ പിതാവ് കടയില്‍ പോകാന്‍ പുറത്തിറങ്ങിയ നേരത്താണ് ഇയാള്‍ ഫ്‌ളാറ്റില്‍ കയറിയത്. തുടര്‍ന്ന് യുവതിയെയും കൊണ്ട് ഒരു മുറിയില്‍ കയറി കുറ്റിയിട്ടശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ബന്ദി നാടകം പോലീസിനും തലവേദനയായി. അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ ഗോവണി വച്ചു കയറി ജനാലയിലൂടെ യുവാവുവായി സംഭാഷണം നടത്തി. ഉപദ്രവിക്കില്ലെന്നു പൊലീസ് ഉറപ്പു കൊടുത്തതോടെ സന്ധ്യയോടെ യുവതിയെ ഇയാള്‍ മോചിപ്പിച്ചു. വിവാഹത്തിനു വിസമ്മതിച്ചാല്‍ യുവതിയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ബന്ദി നാടകത്തിലൂടെ ശ്രദ്ധിക്കപ്പെടാമെന്ന പ്രതീക്ഷയും ഇയാള്‍ക്കുണ്ടായി.

വിവാഹം കഴിക്കാമെന്നു മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടു കൊടുക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഭയന്ന് ഇവര്‍ ഒപ്പിട്ടുനല്‍കി. എന്നാല്‍ യുവാവിനൊപ്പം ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് മോഡല്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.