CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 29 Seconds Ago
Breaking Now

ലൂയിസ് രാജകുമാരന്റെ ഔദ്യോഗിക മാമ്മോദീസ ചിത്രങ്ങള്‍ പുറത്തുവിട്ടു; കുഞ്ഞ് മകനെ സ്‌നേഹത്തോടെ നോക്കിനില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം ഹൃദയങ്ങള്‍ കവരുന്നു; ലോകത്തോട് പറയുന്നത് മാതൃവാത്സല്യത്തിന്റെ ഒരായിരം കഥകള്‍

മാമ്മോദീസയ്ക്ക് ശേഷം ലൂയിസ് രാജകുമാരനെ താലോലിക്കുന്നത് ഉള്‍പ്പെടെയുള്ള നാല് ചിത്രങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നത്

ചില ചിത്രങ്ങള്‍ ഒരായിരം കഥകള്‍ പറയുമെന്ന് പറയുന്നത് വെറുതെയല്ല. സ്‌നേഹത്തിന്റെ വികാരപ്രകടനങ്ങളുടെ ഒരായിരം ഭാവഭേദങ്ങളാണ് ഒരൊറ്റ ഫ്രെിയിമില്‍ പകര്‍ത്തിയെടുക്കപ്പെടുന്നത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ റോയലില്‍  ആഴ്ച പ്രായമുള്ള ലൂയിസ് രാജകുമാരന്റെ മാമ്മോദീസ ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നാല് ചിത്രങ്ങളാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് പറയാനുണ്ട് ഒരായിരം കഥകള്‍.

കുഞ്ഞ് മകനെ സ്‌നേഹപൂര്‍വ്വം നോക്കിനില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം മാതൃവാത്സല്യത്തിന്റെ മൂര്‍ത്തിമഭാവമാണ് പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാമ്മോദീസയ്ക്ക് ശേഷം ലൂയിസ് രാജകുമാരനെ താലോലിക്കുന്നത് ഉള്‍പ്പെടെയുള്ള നാല് ചിത്രങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നത്. ചടങ്ങ് ആരംഭിച്ച് പൂര്‍ത്തിയാക്കുന്നത് വരെ സമാധാനമായി അമ്മയുടെ കൈകളില്‍ കിടന്നുറങ്ങിയ ലൂയിസ് ഈ ചിത്രങ്ങളില്‍ കണ്ണ് തുറന്നാണ് ഇരിക്കുന്നത്.

ക്ലാരെന്‍സ് ഹൗസിലെ പൂന്തോട്ടത്തില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. മാറ്റ് ഹോളിഓക്കാണ് ദൃശ്യങ്ങള്‍ ഫ്രെയിമില്‍ പകര്‍ത്തിയത്. രാജകീയ പോര്‍ട്രെയിറ്റുകളില്‍ പൊതുവെ കാണാത്ത ഇഴയടുപ്പം കൂടി ചേര്‍ത്താണ് മാറ്റിന്റെ ഫോട്ടോഗ്രാഫിയെന്നതും സവിശേഷതയാണ്. വെള്ള സാറ്റിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച റോയല്‍ ക്രൈസ്റ്റനിംഗ് റോബാണ് ലൂയിസിനെ അണിയിച്ചിരിക്കുന്നത്. കുടുംബ ചിത്രങ്ങളില്‍ അമ്മയുടെ വീട്ടുകാര്‍ മധ്യനിര അലങ്കരിച്ചതും ഇക്കുറി വ്യത്യസ്തമായി. കെയ്റ്റിന്റെ മാതാപിതാക്കളാണ് ചിത്രത്തില്‍ ചാള്‍സിനും കാമില്ലയ്ക്കും ഒപ്പം സ്ഥാനം പിടിച്ചത്.

രാജ്ഞിയും, ഫിലിപ്പ് രാജകുമാരനും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കെയ്റ്റിന്റെ സഹോദരി, ഭര്‍ത്താവ് ജെയിംസ്, സഹോദരന്‍ എന്നിവരെ കൂടാതെ സസെക്‌സ് ഡ്യൂക്കും, ഡച്ചസും ചിത്രത്തില്‍ ഇടംനേടി.





കൂടുതല്‍വാര്‍ത്തകള്‍.