CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 3 Seconds Ago
Breaking Now

കമ്മ്യൂണിസ്റ്റുകാര്‍ ഇസ്ലാമിനെ ഇല്ലാതാക്കുമെന്ന് ഭയന്ന് ചൈനയിലെ വിശ്വാസികള്‍

16 വയസ്സില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ മതപരമായ പ്രവര്‍ത്തനങ്ങളിലും, പഠനങ്ങളിലും ഏര്‍പ്പെടുന്നത് ലിന്‍സിയ പ്രവിശ്യ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്നു.

ചൈനയിലെ കൊച്ചു മെക്കയെന്ന് അറിയപ്പെടുന്ന മുസ്ലീം പള്ളികള്‍ നിലനില്‍ക്കുന്ന ഇടത്ത് ഇപ്പോള്‍ പ്രാര്‍ത്ഥനകള്‍ക്കും ക്ലാസുകള്‍ക്കും ആണ്‍കുട്ടികള്‍ എത്തുന്നില്ല. 16 വയസ്സില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ മതപരമായ പ്രവര്‍ത്തനങ്ങളിലും, പഠനങ്ങളിലും ഏര്‍പ്പെടുന്നത് ലിന്‍സിയ പ്രവിശ്യ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്നു.

ഇത് ഇസ്ലാം മതത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് വിശ്വാസികള്‍ ഭയപ്പെടുന്നു. വെസ്റ്റേണ്‍ ചൈനയിലെ ഈ പ്രദേശത്ത് മതസ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സിന്‍ജിയാംഗില്‍ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് മതതീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഖുറാന്‍ സ്വന്തമായുള്ളവരെയും, താടി വളര്‍ത്തിയാലും കുറ്റകരമാക്കിയ രീതി തങ്ങളുടെ നാട്ടിലും വരുമെന്നാണ് വിശ്വാസികള്‍ ഭയപ്പെടുന്നത്.

സിന്‍ജിയാംഗ് മോഡല്‍ തങ്ങളുടെ പ്രദേശത്തും സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇമാം എഎഫ്പിയോട് പറഞ്ഞു. പള്ളിയില്‍ പഠിക്കാന്‍ കുട്ടികളെ വിലക്കിയതിന് പുറമെ പുതിയ ഇമാമുമാര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് പരിമിതപ്പെടുത്തി. പള്ളിയില്‍ ദേശീയ പതാക ഉയര്‍ത്താനും, ലൗഡ്‌സ്പീക്കറുകള്‍ നീക്കാനും ആവശ്യപ്പെടുകയും ചെയ്തു.

കമ്മ്യൂണിസവും, പാര്‍ട്ടിയുമാണ് എല്ലാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഇസ്ലാമിന്റെ വേര് നോക്കി അറുത്ത് മാറ്റുകയാണ് അധികൃതര്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.