CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 20 Seconds Ago
Breaking Now

മലേഷ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യക്കാരന്റെ സ്ഥാനാരോഹണത്തില്‍ സന്ദര്‍ശകനായി ഗ്യാലറിയില്‍ പ്രേതം

ചടങ്ങിനിടെ പ്രാകൃത രൂപത്തില്‍ അധോസഭയയ്ക്ക് ഉള്ളില്‍ ഇരിക്കുന്നത് ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ അനേകം ഫോട്ടോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മലേഷ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യക്കാരന്‍ സെനറ്ററാകുന്ന സ്ഥാനാരോഹണ ചടങ്ങില്‍ വിസിറ്റേഴ്‌സ് ഗ്യാലറിയില്‍ പ്രേതം. കട്ടിത്തലമുടിയും ജഡപിടിച്ച മീശയുമുള്ളയാളുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. വിസിറ്റേഴ്‌സ് ഗ്യാലറിയില്‍ ഇരിക്കുന്ന ഇയാളുടെ ദൃശ്യം ' പാര്‍ലമെന്റില്‍ പ്രേതം' എന്ന നിലയ്ക്ക് വലിയ പരിഹാസത്തോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചടങ്ങിനിടെ പ്രാകൃത രൂപത്തില്‍ അധോസഭയയ്ക്ക് ഉള്ളില്‍ ഇരിക്കുന്നത് ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ അനേകം ഫോട്ടോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഫോട്ടോകളില്‍ ഒന്നില്‍ പ്രധാനമന്ത്രിയുടെ വകുപ്പുകളില്‍ മന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജനായ വി വെയ്ത്താമൂര്‍ത്തി പൊന്‍വണ്ണന്റെ ചടങ്ങിനിടെയാണ് പ്രാകൃത രൂപത്തില്‍ നില്‍ക്കുന്നയാളുടെ സാന്നിധ്യം. പലയിടത്തും വെയ്ത്താ മൂര്‍ത്തിയുടെ തൊട്ടപ്പുറത്ത് ഇയാള്‍ നില്‍ക്കുന്നതും കാണാം. പ്രേതം തമിഴ് വംശജര്‍ കൂടിയായ വെയ്ത്താമൂര്‍ത്തിയുടെ അതിഥിയാണെന്നാണ് ആള്‍ക്കാരുടെ കമന്റ്. പരിഹാസം ഏറിയതോടെ നീണ്ട താടിയും ജഡയും കട്ടിമീശയുമുള്ളയാള്‍ തനിക്ക് സഹോദര തുല്യനായ മനുഷ്യനാണെന്ന് വെയ്ത്താ മൂര്‍ത്തിയും വിശദീകരണം നല്‍കി.

സിംഗപ്പൂരുകാരനായ അരുണചലനാന്ദജി എന്നയാളാണിതെന്നും ലോക സമാധാനത്തിനായി ജീവിതം അര്‍പ്പിച്ച ഇദ്ദേഹം താമസിക്കുന്നത് ഇന്ത്യയിലാണെന്നും വെയ്ത്താമൂര്‍ത്തി പറഞ്ഞു. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സംബന്ധിച്ചുള്ള വാര്‍ത്ത ഞെട്ടിച്ചു. ഒരാളെ കാഴ്ചയുടെ പ്രകൃതത്തില്‍ വിലയിരുത്തുന്നത് ശരിയല്ല. ഇന്ത്യയിലെ പര്‍വ്വതങ്ങളില്‍ ഏകാന്തവാസിയായി കഴിയുന്ന ഇദ്ദേഹം 30 വര്‍ഷമായി പ്രകൃതി ജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തെ ഞാന്‍ ഏറെ ബഹുമാനിക്കുന്നതിനാലാണ് പരിപാടിയ്ക്ക് ക്ഷണിച്ചത്. തന്റെ ക്ഷണം സ്വീകരിച്ച് സെനറ്ററായി നിയോഗിതനായ സമയം ആശിര്‍വദിക്കാന്‍ അദ്ദേഹമെത്തി. സ്ഥാനാരോഹണ ചടങ്ങിലെ മറുപടി പ്രസംഗത്തില്‍ വെയ്ത്താമൂര്‍ത്തി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.