Breaking Now

ആട് ആന്റണിയെ കുടുക്കാന്‍ ഫേസ്ബുക്ക് സഹായം തേടി പോലീസ്

കുപ്രസിദ്ധ മോഷ്ടാവും പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആട് ആന്റണിയെ കുടുക്കാന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പൊലീസ്.

ആട് ആന്റണിയുടെ ജീവചരിത്രവും ഏറ്റവും പുതിയ ഫോട്ടോകളും ഉള്‍പ്പെടുത്തി ഒരു ഫേസ് ബുക്ക് അകൗണ്ടിനു തന്നെ കേരളാ പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. കൊല്ലം പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ബെഹ്റയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ച് അംഗ പൊലീസ് സംഘമാണ് ആട് ആന്റണിക്ക് വലയൊരുക്കാന്‍ ഹൈടെക് വിദ്യകളുമായി രംഗത്തുള്ളത്.

ജസ്റ്റിസ് ഫോര്‍ മണിയന്‍പിള്ളയെന്ന പേരില്‍ ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്താന്‍ ആട് ആന്റണിയെ കുറിച്ച് എല്ലാമറിയാം. പിടികിട്ടാപ്പുള്ളിയായ ആന്റണിയുടെ വിശദമായ ജീവചരിത്രം. അന്‍പത് വയസ്സിനിടെ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളെ കുറിച്ച്. എവിടെ കണ്ടാലും തിരിച്ചറിയാന്‍പാകത്തില്‍ വിവിധ സമയങ്ങളിലെടുത്ത ഫോട്ടോകള്‍. രണ്ട് മാസം മുന്‍പ് പൊസീസിനു കിട്ടിയ ഏറ്റവും പുതിയ ഫോട്ടോ വരെ.

പോകാനിടയുള്ള സ്ഥലങ്ങളും പൊലിസിന് മറയൊരുക്കുന്നതിന് ആന്റണി പയറ്റുന്ന പതിവു തന്ത്രങ്ങളും എല്ലാം ഫേസ് ബുക്ക് അക്കൗണ്ടില്‍ വിശദമാക്കുന്നുണ്ട്. ഫേസ് ബുക്കിന് പ്രചാരം ലഭിക്കുന്ന മുറക്ക് ആട് ആന്റണിയെ കുടുക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ അടക്കമുള്ളവരുടെ സഹായമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.