CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 7 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ എംഎസ് ധോണി ക്രിക്കറ്റിനോട് വിടപറയും; അമ്പയറില്‍ നിന്നും പന്ത് വാങ്ങിയത് ലക്ഷണം; കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത് ഇതാണ്!

ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുമോയെന്ന അഭ്യൂഹങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി

ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കാന്‍ ഒരുങ്ങുകയാണോ? ലീഡ്‌സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി മടങ്ങവെ അമ്പയര്‍മാരില്‍ നിന്നും ധോണി പന്ത് ചോദിച്ച് വാങ്ങിയിരുന്നു. ഇതോടെയാണ് ചോദ്യങ്ങളും അഭ്യൂഹങ്ങളും വ്യപകമായത്.

ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുമോയെന്ന അഭ്യൂഹങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മത്സരത്തിന് ശേഷം പന്ത് വാങ്ങുന്ന വീഡിയോയും പ്രചരിച്ചു. ഇതേ ചോദ്യം കോച്ച് രവി ശാസ്ത്രിയോട് ചോദിച്ചപ്പോള്‍ അഭ്യൂഹങ്ങളെ അദ്ദേഹം പാടെ തള്ളി.

ബൗളിംഗ് കോച്ച് ഭരത് അരുണിനെ കാണിക്കാനായാണ് എംഎസ് പന്ത് വാങ്ങിയതെന്ന് ശാസ്ത്രി വ്യക്തമാക്കി. പന്തിന് സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ കാണിക്കാനാണിത്. അവസ്ഥ എങ്ങിനെയെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പന്ത് വാങ്ങിയത്. മറ്റെല്ലാ അഭ്യൂഹങ്ങളും കോച്ച് തള്ളി.

എംഎസ് ഇപ്പോള്‍ എങ്ങോട്ടും പോകുന്നില്ല, രവി ശാസ്ത്രി വ്യക്തമാക്കി. വിജയകരമായ ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ 37കാരന്റെ ബാറ്റിന് മൂര്‍ച്ച പോരെന്നാണ് വിമര്‍ശനം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇദ്ദേഹം പരിമിത ഓവര്‍ മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.