CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 31 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ നടുറോഡില്‍ ഓഡി കാര്‍ തട്ടിക്കൊണ്ടുപോയി; ഒപ്പം നാല് ആഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെയും; കാറില്‍ തൂങ്ങിക്കിടന്ന അമ്മയുടെ രക്ഷാശ്രമം പരാജയപ്പെട്ടു; കുഞ്ഞിനെ ഒന്നര മണിക്കൂറിന് ശേഷം ഹെല്‍ത്ത് സെന്റിന് മുന്നില്‍ ഉപേക്ഷിച്ചു; ഹൃദയം നിലച്ച 45 മിനിറ്റ്

രണ്ട് മോഷ്ടാക്കളാണ് നാലാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ പിന്നില്‍ ഇരുത്തി കാറുമായി കുതിച്ച് പാഞ്ഞത്.

'എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ്' എന്നു കേണുനിലവിളിച്ച് ആ അമ്മ കാറില്‍ തൂങ്ങിക്കിടന്നതാകാം കള്ളന്‍മാരുടെ മനസ്സ് അലിയിച്ചത്. നടുറോഡില്‍ കാര്‍ തട്ടിക്കൊണ്ടുപോകവെയാണ് പിന്നിലുള്ള കുഞ്ഞുമായി കാര്‍ കുതിച്ചുപാഞ്ഞത്. ഓഡി എ3 സ്‌പോര്‍ട്‌സ് കാര്‍ ബര്‍മിംഗ്ഹാമിലെ എകോക്‌സ് ഗ്രീനില്‍ വെച്ച് ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാര്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. 39-കാരിയായ അമ്മ ക്ലെയര്‍ ഒ'നീല്‍ കുഞ്ഞിനെ രക്ഷിക്കാനായി പോരാടി നോക്കിയെങ്കിലും പരാജയപ്പെട്ടു. അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയ കാറില്‍ നിന്നും ഇവര്‍ തെറിച്ച് വീഴുകയായിരുന്നു. 

രണ്ട് മോഷ്ടാക്കളാണ് നാലാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ പിന്നില്‍ ഇരുത്തി കാറുമായി കുതിച്ച് പാഞ്ഞത്. പിന്‍സീറ്റില്‍ സ്ട്രാപ് ചെയ്തതിനാല്‍ കുഞ്ഞിന് അപകടം പിണഞ്ഞില്ല. ഒന്നര മണിക്കൂറിന് ശേഷം മകളെ അമ്മയ്ക്ക് തിരിച്ച് കിട്ടി. തൊട്ടടുത്തുള്ള ഹെല്‍ത്ത് സെന്ററിന് സമീപം മോഷ്ടാക്കള്‍ കുഞ്ഞിനെ കാറില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. നഗരത്തിലെ നെഷെല്‍സ് പ്രദേശത്ത് മറ്റൊരു ഓഡി എസ്3 കാര്‍ അക്രമപരമായ രീതിയില്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തി മൂന്നാം ദിവസമാണ് ഈ സംഭവമെന്നത് പ്രദേശവാസികളെ ഞെട്ടിച്ചു. 

കരച്ചില്‍ കേട്ട് മുറിയില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോഴാണ് ഒരു സ്ത്രീയെ കാറില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടതെന്ന് അയല്‍ക്കാരിയായ അഞ്ജന ചാവ്ട പറഞ്ഞു. കാറില്‍ തൂങ്ങിക്കിടക്കാന്‍ അവര്‍ പരമാവധി പരിശ്രമിച്ചെങ്കിലും പിടുത്തം നഷ്ടപ്പെട്ട് സ്ത്രീ താഴേക്ക് വീണു. ഇതോടെ കാര്‍ കുതിച്ചുപാഞ്ഞു, അഞ്ജന വ്യക്തമാക്കി. പോലീസ് സ്ഥലത്തെത്താന്‍ 15 മിനിറ്റെങ്കിലും കഴിഞ്ഞതായി ഭര്‍ത്താവ് കാനു പറഞ്ഞു. ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

സംഭവത്തിന് പിന്നാലെ കുഞ്ഞിനെ കണ്ടെത്താന്‍ പോലീസ് നഗരം അരിച്ചുപെറുക്കി. 45 മിനിറ്റിന് ശേഷം ഒരു ആംബുലന്‍സ് ക്രൂവാണ് സ്‌മോള്‍ ഹീത്ത് ഹെല്‍ത്ത് സെന്ററിന് പുറത്ത് കാര്‍ സീറ്റില്‍ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയത്. തിങ്കളാഴ്ച മറ്റൊരു ഓഡി കാര്‍ മോഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.