CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 56 Seconds Ago
Breaking Now

എനര്‍ജി വമ്പന്‍മാര്‍ക്ക് പ്രൈസ് ക്യാപ് പൂട്ട്; എനര്‍ജി പ്രൈസ് ക്യാപ് പാര്‍ലമെന്റ് പാസ്സാക്കി; ഗ്യാസിനും, വൈദ്യുതിക്കും സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ 400 പൗണ്ട് വരെ ലാഭം നേടാം!

രണ്ട് വര്‍ഷത്തേക്കാണ് പ്രൈസ് ക്യാപിന് പ്രാബല്യം നല്‍കുക

രാജ്യത്തെ ആറ് എനര്‍ജി വമ്പന്‍മാര്‍ക്ക് മേല്‍ വിജയം കൈവരിച്ചതായി പ്രധാനമന്ത്രി തെരേസ മേയ്. എനര്‍ജി പ്രൈസ് ക്യാപ് പാര്‍ലമെന്റില്‍ നടപ്പാക്കിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. 12 മില്ല്യണ്‍ ബില്ലുകളെ പിടിച്ചുകെട്ടുന്ന ക്യാപ് ശൈത്യകാലത്ത് നിലവില്‍ വരും. ഇത് സാധാരണ കുടുംബങ്ങളെ നീതിരഹിതമായ വില വര്‍ദ്ധനവില്‍ നിന്നും രക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വര്‍ഷത്തില്‍ 400 പൗണ്ട് വരെ കുടുംബങ്ങളില്‍ നിന്നും എനര്‍ജി കമ്പനികള്‍ പിടിച്ചുവാങ്ങുന്ന അനീതിക്കാണ് അവസാനമാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ ഗ്യാസും, ഇലക്ട്രിസിറ്റിയും ഉപയോഗിക്കുന്നവര്‍ക്ക് റെഗുലേറ്റഡ് വിലയില്‍ ഇത് ലഭ്യമാകാന്‍ പ്രൈസ് ക്യാപ് അവസരമൊരുക്കും.

രണ്ട് വര്‍ഷത്തേക്കാണ് പ്രൈസ് ക്യാപിന് പ്രാബല്യം നല്‍കുക. 2023 വരെ ദീര്‍ഘിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. എസ്‌വിടിയിലുള്ള ഉപയോക്താക്കളെ എനര്‍ജി കമ്പനികള്‍ പിഴിയുന്നത് അവസാനിപ്പിക്കുമെന്ന് ബിസിനസ്സ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക് പറഞ്ഞിരുന്നു. എനര്‍ജി റെഗുലേറ്റര്‍ ക്യാപ് ഈ ശൈത്യകാലത്തിന് മുന്‍പ് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നയിക്കും.

പ്രായമായവര്‍, അധ്വാനിക്കുന്ന കുടുംബങ്ങള്‍, ചെറിയ വരുമാനക്കാര്‍ എന്നിവരെല്ലാം ഏറെക്കാലമായി എനര്‍ജി താരിഫ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. എനര്‍ജി ക്യാപ് ശൈത്യകാലച്ചത്ത് ഉപയോഗം കൂടുമ്പോള്‍ വന്‍ തുക ഈടാക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും, തെരേസ മേയ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.