CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 19 Seconds Ago
Breaking Now

നരേന്ദ്ര മോദിയുടെ ജനപ്രിയതയെ പ്രതിപക്ഷത്തിന് ഭയം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയം; അവിശ്വാസ പ്രമേയത്തെക്കുറിച്ച് ബിജെപി

പ്രതിപക്ഷത്തിന് അധികാരത്തോടുള്ള കൊതിയാണ്

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ കൊണ്ടുവന്നിട്ടുള്ള അവിശ്വാസ പ്രമേയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ നിന്നും ഉടലെടുത്തതാണെന്ന് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണകളും, നാടകവുമാണ് പയറ്റുന്നതെന്നും ബിജെപി ആരോപിച്ചു.

മതേതരത്വത്തിന്റെ പേരുപറഞ്ഞാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ താല്‍ക്കാലികമായി ഒന്നിക്കുന്നത്. എന്നാല്‍ ഭരണഘടന മാറ്റാത്തിടത്തോളം ഇത് സത്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയതയില്‍ പ്രതിപക്ഷം ഭയചകിതരാണെന്നതാണ് സത്യം, ബിജെപി എംപി രാകേഷ് സിംഗ് വ്യക്തമാക്കി.

ഈ അവിശ്വാസ പ്രമേയം എന്തിനെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. 2019ലും എന്‍ഡിഎ അധികാരത്തില്‍ വരും. ഇത് തന്നെയാണ് പ്രമേയത്തിനുള്ള കാരണവും, മധ്യപ്രദേശില്‍ നിന്നുമുള്ള എംപി പ്രസ്താവിച്ചു. പ്രതിപക്ഷത്തിന് അധികാരത്തോടുള്ള കൊതിയാണ്. പലവിധ സ്‌കീമുകള്‍ വഴി ജനജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. കഴിഞ്ഞ 70 വര്‍ഷമായി ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഇത്രയും നടപടികള്‍ ഉണ്ടായിട്ടില്ല, സിംഗ് ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.