CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 4 Seconds Ago
Breaking Now

എയര്‍പോര്‍ട്ടില്‍ അവസാന നിമിഷം കറന്‍സി മാറ്റിയാല്‍ ഗംഭീര നഷ്ടം; 1000 പൗണ്ട് മാറ്റിയാല്‍ 227 എക്‌സ്‌ചേഞ്ചുകള്‍ കൊണ്ടുപോകും; വിമാനത്താവളങ്ങളിലെ നോട്ട് മാറ്റം ശുദ്ധതട്ടിപ്പ്; മുന്‍കൂട്ടി നോട്ട് മാറ്റിയാല്‍ ലാഭമെന്ന് വിദഗ്ധര്‍

അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിന് മുന്നോടിയായി ട്രാവല്‍ മണി ഓണ്‍ലൈനില്‍ വാങ്ങിയാല്‍ ഔദ്യോഗിക നിരക്കിന് സമീപത്തെങ്കിലും കാര്യങ്ങള്‍ നില്‍ക്കും

സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും നാട്ടുകാരെ സേവിക്കാന്‍ ഇരിക്കുന്നതല്ലെന്ന പ്രാഥമിക കാര്യം ഇവിടെ നാം ഓര്‍മ്മിക്കണം. നമുക്ക് ഔദാര്യം ചെയ്യുന്നത് പോലെ ലഭിക്കുന്ന പല സേവനങ്ങളും യഥാര്‍ത്ഥത്തില്‍ നമ്മുടെ പണം കൈക്കലാക്കാനുള്ള വഴിയാണെന്ന കാര്യം പലപ്പോഴും മറന്നുപോകും. ഓരോ സമയത്തും കാര്യങ്ങള്‍ നടന്ന് പോകണമെന്ന് മാത്രം ചിന്തിക്കുന്നത് തന്നെ കാരണം. എയര്‍പോര്‍ട്ടില്‍ ചിരിക്കുന്ന മുഖത്തോടെ നോട്ട് മാറിത്തരുന്ന എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും ഇതൊക്കെയാണ് ചെയ്യുന്നത്. യാത്രക്ക് ഇറങ്ങുന്നവരെ അവസാന നിമിഷത്തില്‍ നല്ല തോതില്‍ എയര്‍പോര്‍ട്ട് കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ പറ്റിക്കുന്നതായാണ് ആരോപണം. 

മാര്‍ക്കറ്റ് റേറ്റിലും കുറഞ്ഞ നിരക്കില്‍ നോട്ട് മാറിനല്‍കിക്കൊണ്ടാണ് അവര്‍ ഇത് നടപ്പാക്കുന്നത്. യാത്ര ചെയ്യാനെത്തുന്ന കുടുംബങ്ങള്‍ക്ക് മറ്റ് വഴികളില്ലാതെ വരുന്നതാണ് ബ്യൂറസ് ഡി ചേഞ്ചിന് എളുപ്പത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നത്. ഈ വ്യത്യാസം അത്ര ചെറുതാണെന്ന് കരുതേണ്ട. ഇന്നലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ ആയിരം പൗണ്ട് എക്‌സ്‌ചേഞ്ച് ചെയ്ത യാത്രക്കാര്‍ക്ക് 890 യൂറോയാണ് തിരികെ ലഭിക്കുക. ഇത് മാര്‍ക്കറ്റ് നിരക്ക് അനുസരിച്ച് പുറത്ത് മാറിയാല്‍ 227 യൂറോ അധികം ലഭിക്കുമെന്നതാണ് വസ്തുത, അതായത് ഏകദേശം 1117 യൂറോ. 

എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ച് നിരക്കുകള്‍ യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തിലുള്ള അഴിമതിയാണെന്ന് കണ്‍സ്യൂമര്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ജെയിംസ് ചൂണ്ടിക്കാണിക്കുന്നു. യാത്ര ചെയ്യാനെത്തുന്ന കുടുംബങ്ങള്‍ക്ക് മറ്റ് വഴികളില്ലാത്തത് ചൂഷണം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍പോര്‍ട്ട് സേവനദാതാക്കള്‍ നല്‍കുന്ന റേറ്റ് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതായാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇനി യാത്രക്കാര്‍ക്ക് വേണ്ടത് ഡോളറാണെങ്കിലും പിഴിയലിന് യാതൊരു കുറവും പ്രതീക്ഷിക്കേണ്ട. ആയിരം പൗണ്ട് മാറ്റി ഡോളറാക്കുമ്പോള്‍ 310 ഡോളറിന്റെ കുറവാണ് ഉപഭോക്താക്കള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. 

അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിന് മുന്നോടിയായി ട്രാവല്‍ മണി ഓണ്‍ലൈനില്‍ വാങ്ങിയാല്‍ ഔദ്യോഗിക നിരക്കിന് സമീപത്തെങ്കിലും കാര്യങ്ങള്‍ നില്‍ക്കും. ഇത് ചെയ്തില്ലെങ്കിലും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് എയര്‍പോര്‍ട്ടില്‍ മാറ്റിവാങ്ങിയാല്‍ ലാഭമുണ്ട്. എന്നാല്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തച്ചെലവ് പരിഗണിച്ചാണ് ഈ നിരക്ക് ഈടാക്കുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം.




കൂടുതല്‍വാര്‍ത്തകള്‍.