CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 19 Seconds Ago
Breaking Now

എന്‍എച്ച്എസ് നേരിട്ട് ജോലി നല്‍കാത്ത നഴ്‌സുമാര്‍ക്കും, കെയര്‍ അസിസ്റ്റന്റുമാര്‍ക്കും മൂന്ന് വര്‍ഷത്തെ ശമ്പള കരാറില്‍ ഇടംനല്‍കി ആരോഗ്യ ഡിപ്പാര്‍ട്ട്‌മെന്റ്; അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ട്‌സിനെയും ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ആര്‍സിഎന്‍; യോഗ്യത അറിയാന്‍ ജീവനക്കാര്‍ സ്വന്തം എംപ്ലോയറെ സമീപിക്കണം

നിരവധി കെയര്‍ ജീവനക്കാര്‍ ഇപ്പോഴും മിനിമം വേതനത്തില്‍ പണിയെടുക്കുന്നതായി ജാനറ്റ് ഡേവിസ് ഓര്‍മ്മിപ്പിച്ചു

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച മൂന്ന് വര്‍ഷത്തെ ശമ്പള കരാര്‍ അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിലുള്ള ജീവനക്കാര്‍ക്ക് കൂടി വ്യാപിപ്പിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍. എന്‍എച്ച്എസ് നേരിട്ട് ജോലിക്ക് എടുത്തിട്ടില്ലാത്ത ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം സിദ്ധിക്കുക. എന്‍എച്ച്എസ് ക്ലിനിക്കല്‍ കമ്മീഷണിംഗ് ഗ്രൂപ്പുകളും, എന്‍എച്ച്എസ് ഇംഗ്ലണ്ടും നേരിട്ട് കമ്മീഷന്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ നല്‍കുന്ന ഓര്‍ഗനൈസേഷനുകളും ഇതില്‍ ഉള്‍പ്പെടും. 

അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ട് പ്രകാരം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പുതിയ റിക്രൂട്ടുകളും കരാറില്‍ ഉള്‍പ്പെടും. പുതിയ ശമ്പള വര്‍ദ്ധനവിന് അനുവദിച്ചിട്ടുള്ള 800 മില്ല്യണ്‍ പൗണ്ടിലെ തങ്ങളുടെ പങ്ക് കൈപ്പറ്റാന്‍ എംപ്ലോയേഴ്‌സ് അപേക്ഷ നല്‍കണം. നോണ്‍-സ്റ്റാറ്റുട്ടറി, നോണ്‍-എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളുടെ യോഗ്യതകളെക്കുറിച്ച് ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭിക്കും. യോഗ്യതയുള്ള സ്ഥാപനങ്ങളിലാണോ തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് അറിവില്ലാത്ത അംഗങ്ങള്‍ തൊഴില്‍ദാതാക്കളില്‍ നിന്നും വിവരങ്ങള്‍ നേടണം. 

എന്‍എച്ച്എസ് നേരിട്ട് ജോലി നല്‍കാത്ത നഴ്‌സുമാരെയും, കെയര്‍ അസിസ്റ്റന്റുമാരെയും ശമ്പള വര്‍ദ്ധനവില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് ഡേവിസ് സ്വാഗതം ചെയ്തു. ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം ലഭ്യമാക്കാനുള്ള നടപടിയാണ് ഇതെങ്കിലും ഇത് കൊണ്ട് എല്ലാം തികയുന്നില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. പ്രായമാകുന്ന ജനസംഖ്യ ഏറി വരികയാണ്, കൂടുതല്‍ ആളുകള്‍ സോഷ്യല്‍ സ്ഥാപനങ്ങളും, ചാരിറ്റികളും, ജനറല്‍ പ്രാക്ടീസ്, സോഷ്യല്‍ കെയര്‍ എന്നിവര്‍ നല്‍കിവരുന്ന സേവനങ്ങളെ തേടുന്നു. എന്‍എച്ച്എസ് നേരിട്ട് ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രാണ് ഈ തീരുമാനത്തിന്റെ ഗുണം നേടുക, അവര്‍ ചൂണ്ടിക്കാണിച്ചു. 

നിരവധി കെയര്‍ ജീവനക്കാര്‍ ഇപ്പോഴും മിനിമം വേതനത്തില്‍ പണിയെടുക്കുന്നതായി ജാനറ്റ് ഡേവിസ് ഓര്‍മ്മിപ്പിച്ചു. ഇതിന് കൂടുതല്‍ വിപുലമായ രീതിയില്‍ വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് ആര്‍സിഎന്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.