CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 50 Seconds Ago
Breaking Now

മാറ്റത്തിന്റെ മാറ്റൊലിയുമായി യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷികക്യാമ്പ് സമാപിച്ചു

യാക്കോബായ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ വരവേറ്റ മൂന്നു ദിവസം നീണ്ടുനിന്ന JSOSM ന്റെ പ്രഥമ വിദ്യാര്‍ഥി ക്യാമ്പ് ഏപ്രില്‍ 4 നു വ്യാഴാഴ്ച വെയില്‍സില്‍ സമാപിച്ചു. കഫേന്‍ ലീ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഒട്ടേറെ അത്ഭുത നിമിഷങ്ങള്‍ സമ്മാനിച്ച ഈ ക്യാമ്പ്‌ യുകെയില്‍ യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ചുവടുവയ്പാണെന്നതില്‍ സംശയമില്ല. സംഘാടക മികവില്‍ പത്യേകം ശ്രദ്ധയാകര്‍ഷിച്ച ഈ ക്യാമ്പ് കുട്ടികളുടെ ആത്മീയമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ ക്ലാസുകളും പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരുന്ന ഒന്നായിരുന്നു. ഏപ്രില്‍ 2 നു ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ യു.കെയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനി യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വൊളന്റിയേഴ്‌സിന്റെയും കുട്ടികളുടെയും സാനിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. രാജു ചെറുവിള്ളി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, കാത്തൊലിക് കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള ഫാ. ജോമോന്‍ , മാന്‍ചെസ്റ്റര്‍, ലിവര്‍പൂള്‍ ഇടവകകളുടെ വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്, ഇറ്റലിയില്‍ നിന്നുമുള്ള ഡീക്കന്‍ . അനീഷ്, കൗണ്‍സില്‍ ട്രഷറാര്‍ ജേക്കബ് കോശി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ഫാ. ജോമോന്റെ നേതൃത്വത്തില്‍ ആദ്യ ക്ലാസുകള്‍ നടത്തപ്പെട്ടു. ടീമുകളായി തിരിക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ന്നു നടത്തപ്പെട്ട ക്ലാസുകള്‍ക്ക് ഡീക്കന്‍ അനീഷ് നേതൃത്വം നല്‍കി. രണ്ടാം ദിവസം നടത്തപ്പെട്ട ക്ലാസുള്‍ക്ക് അഭി. തിരുമനസും, ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, ഫാ. രാജു ചെറുവിള്ളിയും നേതൃത്വം നല്‍കി. വളരയധികം കൃത്യനിഷ്ടയോടും, അച്ചടക്കത്തോടുമാണ് ക്ലാസുകള്‍ നടത്തപ്പെട്ടത്. കുട്ടികള്‍ക്കു സഭാ തലത്തില്‍ പുതിയ പരിചയങ്ങള്‍ നേടിക്കൊടുക്കുന്നതും, അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതും, വിശ്വാസ സത്യങ്ങള്‍ പഠിക്കുവാനുതകുന്നതുമായ ഒന്നായിരുന്നു ഈ ക്യാമ്പ് എന്നതില്‍ സംശയമില്ല. പഠിത്തങ്ങളില്‍ മാത്രമായിത്തീരാതെ അവരുടെ ഉല്ലാസത്തിനായി വിവിധ കലാ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഔട്ട്് ഡോര്‍ മല്‍സരങ്ങള്‍ അത്യന്തം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. വിവിധ മല്‍സരങ്ങള്‍ക്കവസാനം ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവകയില്‍നിന്നുമുള്ള അരുണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ മറ്റിടവക അംഗങ്ങളുമുള്‍പ്പെട്ട സെന്റ് ജോണ്‍സ് ടീം ഒന്നാം സ്ഥാനത്തിനും മാഞ്ചസ്റ്ററില്‍നിന്നുമുള്ള ജെര്‍മി കോശിയോടൊപ്പം മറ്റിടവക അംഗങ്ങളുമുള്‍പ്പെട്ട സെന്റ് തോമസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള എവര്‍ റോളിങ്ങ് ട്രോഫി സമ്മാനിച്ചു. ക്യാമ്പിന്റെ അവസാന ദിവസം രാവിലെ അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. രാജു ചെറുവിള്ളി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ , ലിവര്‍പൂള്‍ ഇടവകകളുടെ വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്, ഓക്‌സ്‌ഫോര്‍ഡ്, വാട്‌ഫോര്‍ഡ് ഇടവകകളുടെ വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് തുടങ്ങിയവര്‍ സനിഹിതരായിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ തന്നെ അവരുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അത്യന്തം വാശിയേറിയ ഇലക്ഷനിലൂടെ തിരഞ്ഞെടുത്തു. നമ്മളുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ഡെമോക്രസി നമ്മളുടെ കുട്ടികള്‍ അവിടെ പ്രാവര്‍ത്തികമാക്കിയത് അത്യന്തം ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. വാശിയേറിയ മള്‍സരങ്ങള്‍ക്കൊടുവില്‍, ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബസ്സേലിയോസ് ഇടവകയില്‍ നിന്നുമുള്ള നിന്നുമുള്ള ജോഷി ജോര്‍ജ് സെക്രട്ടറിയും. ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവകയില്‍ നിന്നുമുള്ള അരുണ്‍ ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്ററും ലണ്ടന്‍ സെന്റ് തോമസ് ഇടവകയില്‍ നിന്നുമുള്ള മെറിന്‍ രാജു ട്രഷറാറുമായി തിരഞ്ഞെടുത്തു. വി. കുര്‍ബാനാനന്തരം നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനുവേണ്ടി തയാര്‍ ചെയ്ത ബ്ലോഗിന്റെ ഔപചാരികമായ ഉല്‍ഘാടനം അഭി. തിരുമേനി നിര്‍വഹിച്ചു.പരി. സഭയേക്കുറിച്ചു കൂടുതലായി പഠിക്കുവാനും മനസിലാക്കുവാനും അംഗങ്ങള്‍ തമ്മില്‍ ആശയ വിനിമയം നടത്തുവാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തുവാനും ഈ ബ്ലോഗ് അത്യന്തം പ്രയോജനപ്പെടുന്നതാണ്. തദവസരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വൊളന്റിയേഴ്‌സിനും അഭി തിരുമേനി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പങ്കെടുത്ത കുട്ടികളുടെ സന്തോഷവും, അവരുടെ ആകാംഷയും അവര്‍ക്കുണ്ടായ നേട്ടങ്ങളും കുട്ടികള്‍ സംഘാടകരോടു പങ്കിട്ടപ്പോള്‍ അത് പുതിയ ചുവടുവയ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായതില്‍ സംഘാടകരെ കൃതാര്‍ത്ഥരാക്കി. ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിക്കാത്തവരെക്കൂടി ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ യാക്കോബായ സുറിയാനി സഭയുടെ യു.കെ. റീജിയണല്‍ കൗണ്‍സില്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതാണ്.





കൂടുതല്‍വാര്‍ത്തകള്‍.