Breaking Now

വിമാനയാത്രയ്ക്കിടെ മൂന്നു വയസ്സുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു ; ഇന്ത്യന്‍ ദമ്പതികളെ ഇറക്കിവിട്ട് ബ്രിട്ടീഷ് എയര്‍വേസ്

ഏറെ ശ്രമിച്ചിട്ടും കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വിമാനം ടെര്‍മിനിലേക്ക് തിരിച്ചുവിടുകയും ദമ്പതികളെ ഇറക്കി യാത്ര തുടങ്ങുകയുമായിരുന്നു.

വിമാനയാത്രയ്ക്കിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞാലോ. മൂന്നു വയസ്സുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികളെ ബ്രിട്ടീഷ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് ജൂലൈ 23 ന് പറക്കാനിരുന്ന വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഒഴിവാക്കിയത്. വിമാനം ടേയ്ക്ക് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് കരയാന്‍ തുടങ്ങി. ഏറെ ശ്രമിച്ചിട്ടും കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വിമാനം ടെര്‍മിനിലേക്ക് തിരിച്ചുവിടുകയും ദമ്പതികളെ ഇറക്കി യാത്ര തുടങ്ങുകയുമായിരുന്നു. 

ഇന്ത്യന്‍ എഞ്ചിനിയറിങ് സര്‍വീസസിലെ 1984 ബാച്ച് ഓഫീസറിനും കുടുംബത്തിനുമാണ് ഈ അവസ്ഥയുണ്ടായത്.

തങ്ങളോട് വംശീയ സമീപനമാണ് നടന്നതെന്ന് കുടുംബം ആരോപിച്ചു. വിമാന കമ്പനിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയെ ഗൗരവത്തോടെ കാണുന്നുവെന്നും ഒരു വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വിമാനകമ്പനി ഉറപ്പു നല്‍കി. സെക്യുരിറ്റി അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ കുട്ടിയെ സീറ്റ് ബെല്‍റ്റിട്ടപ്പോള്‍ ഉണ്ടായ അസ്വസ്ഥതയാണ് കരയാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു. ഏവരും കരച്ചില്‍ അടക്കാന്‍ ശ്രമിച്ചു. ക്രൂ അംഗം വീണ്ടും കുടുംബത്തിന് അടുത്തെത്തി ശാസിച്ചു. കുഞ്ഞിന്റെ കരച്ചില്‍ അടക്കിയില്ലെങ്കില്‍ വിന്‍ഡോയിലൂടെ എടുത്തെറിയണമെന്ന് ക്രൂ മെമ്പറിന്റെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. വംശീയ അധിക്ഷേപം നിറഞ്ഞ വാക്കാണ് ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാര്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.