CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 45 Seconds Ago
Breaking Now

പ്രിയങ്ക ചോപ്രയുമായി വിവാഹ നിശ്ചയം കഴിഞ്ഞു ; സ്ഥിരീകരണം

പ്രിയങ്ക ചോപ്രയും, നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹവും നടക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി ഇവര്‍ മറുപടി നല്‍കിയതുമില്ല.

തന്റെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നാണ് പ്രിയങ്ക ചോപ്ര ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി. എന്നാല്‍ യുഎസില്‍ നിക് കുറച്ച് കൂടി കൃത്യമായ ഒരു മറുപടിയാണ് ആരാധകന് നല്‍കിയത്. ഒരു ആരാധകന്‍ നിക്കിനെ അഭിനന്ദിച്ചപ്പോഴാണ് ഈ മറുപടി വന്നത്.

ആരാധകന് നന്ദി പറഞ്ഞ നിക് സ്വന്തം കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നതായും കൂട്ടിച്ചേര്‍ത്തു. അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിന്റെ കൃത്യം സമയമൊന്നും പറയാന്‍ കഴിയില്ല, നിക് വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.