വേഷപ്പകര്‍ച്ചകളും, ഭാവപ്പകര്‍ച്ചകളും ഏറെ പ്രതീക്ഷിക്കാവുന്ന ഒടിയന്‍ മാണിക്യമായി മാറാനുള്ള ഗംഭീര പ്രയത്‌നങ്ങളിലാണ് മോഹന്‍ലാല്‍. മനുഷ്യന്‍ പല രൂപങ്ങളിലേക്ക് കൂടുമാറുന്ന കഥയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്.
ഒടിയന്‍ വേലകള്‍ ചെയ്യുന്ന സമൂഹം കേരളത്തില്‍ ജീവിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ വിവിധ മൃഗങ്ങളുടെ രൂപത്തിലേക്ക് മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 30 വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ള പ്രായത്തിലുള്ള കഥാപാത്രങ്ങളെയും ഒടിയനില്‍ കാണാം.
ചിത്രത്തിന്റെ സ്റ്റന്‍ഡ് കോറിയോഗ്രാഫി ചെയ്യാനായി പീറ്റര്‍ ഹെയിനാണ് എത്തുന്നത്. അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്‌സ് കമ്പനി എന്‍വൈ വിഎഫ്എക്‌സ്‌വാലയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് നിര്‍വ്വഹിക്കുന്നത്.
മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എത്തുന്നു. ഒക്ടോബര്‍ 11ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ചിത്രം ഹിന്ദിയില്‍ ഡബ്ബ് ചെയ്‌തെത്തും.