CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 33 Seconds Ago
Breaking Now

ബ്രിട്ടനെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ കാര്‍ണിവലില്‍ വെടിവെപ്പ്; ആഘോഷം കരച്ചിലിന് വഴിമാറി; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ആശുപത്രിയില്‍; രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ ആളുകള്‍ക്ക് പരുക്കേറ്റു; വധശ്രമത്തില്‍ അന്വേഷണം

ഒരാളുടെ നില ഗുരുതരമാണെങ്കിലും സ്ഥിതി ആശങ്കാജനകമല്ലെന്ന് പോലീസ്

രാജ്യത്തെ ഞെട്ടിച്ച് മാഞ്ചസ്റ്ററില്‍ നടന്ന കാര്‍ണിവലില്‍ വെടിവെപ്പ്. മോസ് സൈഡ് ഏരിയയില്‍ നടന്ന പരിപാടിക്കിടെയാണ് അക്രമി നിറയൊഴിച്ചത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ സമാധാനപരമായ ആഘോഷങ്ങള്‍ നടക്കവെയാണ് അക്രമം. 12 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് മാതാപിതാക്കളുടെ മുന്നില്‍ വെച്ചാണ് പുലര്‍ച്ചെ 2.30-ഓടെ വെടിയേറ്റത്.

സംഭവത്തിന് പിന്നാലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസില്‍ നിന്നുമുള്ള സായുധ ഓഫീസര്‍മാര്‍ ക്ലെയര്‍മോണ്ട് റോഡിലേക്ക് കുതിച്ചെത്തി. അക്രമത്തിന് ശേഷം പരിഭ്രാന്തരായ ആളുകള്‍ നിലവിളിക്കുന്നതും, ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ കാലും ഒടിഞ്ഞു. 12 വയസ്സ് വരെ പ്രായമുള്ള ഇരകളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

ഒരാളുടെ നില ഗുരുതരമാണെങ്കിലും സ്ഥിതി ആശങ്കാജനകമല്ലെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റ മറ്റ് ഒന്‍പത് പേരുടെ സ്ഥിതിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരീബിയന്‍ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ വലിയ തോതില്‍ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. പരിപാടി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് വെടിവെപ്പ് അരങ്ങേറിയത്. വധശ്രമമെന്ന നിലയിലാണ് കേസ് അന്വേഷണം. ഷോട്ട്ഗണ്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്.

അനധികൃതമായി നടത്തപ്പെടുന്ന പാര്‍ട്ടി നടത്താന്‍ എല്ലാ വര്‍ഷവും പോലീസ് മൗനാനുവാദം നല്‍കുകയാണെന്ന് ചിലര്‍ പറയുന്നു. കൂട്ടുകാരെ കാണിക്കാന്‍ തോക്ക് ഉപയോഗിച്ചതാണെന്നും പറയപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.