CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 21 Seconds Ago
Breaking Now

ബില്‍ഡര്‍ക്ക് തമാശ, താമസക്കാര്‍ക്ക് നിരാശ; പണം തീര്‍ത്തു കൊടുക്കാത്തതിന് 2.5 മില്ല്യണ്‍ പൗണ്ട് വിലയുള്ള പുത്തന്‍ ബംഗ്ലാവുകള്‍ ഇടിച്ച് നിരത്തി; പോലീസ് വിലങ്ങുവെച്ചപ്പോഴും കൂസലില്ലാതെ പ്രതി

435,000 പൗണ്ടിലാണ് ഇവിടെ വീടുകളുടെ വില ആരംഭിക്കുന്നത്. നന്നാക്കിയെടുക്കാന്‍ 5 ലക്ഷം പൗണ്ടെങ്കിലും വേണമെന്നാണ് കരുതുന്നത്

വീട് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലെ ഏറിയ പങ്കും ഈ സ്വപ്‌നത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് തീരുക. ലോണെടുത്തും, കടംവാങ്ങിയും വീട് വെയ്ക്കുന്നവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. എന്തായാലും വാങ്ങിയ വീടിന്റെ പണം തീര്‍ത്തു കൊടുക്കാത്തതിന് ഒരു ബില്‍ഡര്‍ ആ സ്വപ്‌നം ഇടിച്ചുനിരത്തിയ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

2.5 മില്ല്യണ്‍ പൗണ്ട് വിലയുള്ള ബംഗ്ലാവുകളില്‍ അഞ്ചെണ്ണമാണ് 31-കാരനായ ബില്‍ഡര്‍ സന്തോഷത്തോടെ ഇടിച്ചുനിരത്തിയത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം. ഭയചകിതരായതാമസക്കാര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പണി ചെയ്തിട്ട് പണം തരാത്തവരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇയാള്‍ പ്രതികരിച്ചത്.

ആഴ്ചകള്‍ക്കുള്ളില്‍ പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഇരുന്നവരെ പോലും ബില്‍ഡര്‍ ലക്ഷ്യമിട്ടു. ഇപ്പോള്‍ ഇവയില്‍ പലതും പൂര്‍ണ്ണമായും ഇടിച്ച് നിരത്തേണ്ട അവസ്ഥയിലാണ്. വളരെ ശാന്തമായി സന്തോഷത്തോടെ ചെയ്ത കൃത്യം അയാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെത്തിയ പോലീസ് വിലങ്ങുവെച്ച് അക്രമിയെ നീക്കുമ്പോഴും ഇയാള്‍ എതിര്‍ത്തില്ല.

435,000 പൗണ്ടിലാണ് ഇവിടെ വീടുകളുടെ വില ആരംഭിക്കുന്നത്. നന്നാക്കിയെടുക്കാന്‍ 5 ലക്ഷം പൗണ്ടെങ്കിലും വേണമെന്നാണ് കരുതുന്നത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവില്‍ നിന്നും 31-കാരനാണ് പിടിയിലായത്.




കൂടുതല്‍വാര്‍ത്തകള്‍.