CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 14 Seconds Ago
Breaking Now

ധ്രുവിന്റെ ശ്രദ്ധ കുറവു കൊണ്ട് മാത്രമാണ് അപകടം സംഭവിച്ചതെന്ന് നടന്‍ വിക്രം

ധ്രുവിന്റെ ശ്രദ്ധ കുറവു കൊണ്ട് മാത്രമാണ് അപകടം സംഭവിച്ചതെന്ന് നടന്‍ വിക്രം. ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ധ്രുവ് മദ്യപിച്ചിരുന്നെന്ന വാര്‍ത്ത നേരത്തെ മാനേജറും നിഷേധിച്ചിരുന്നു.

ചെന്നൈയിലെ തേനാംപേട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ഓട്ടോകളില്‍ ഇടിച്ചു. ധ്രുവിനെ കൂടാതെ മൂന്നു സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഡ്രൈവറെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍പ്പെട്ടയാള്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ ധ്രുവിനെ ജാമ്യത്തില്‍വിട്ടു.

സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ് ധ്രുവ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ വര്‍മയിലൂടെയാണ് ധ്രുവിന്റെ അരങ്ങേറ്റം .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.