ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ ലണ്ടന്‍ ഹീത്രുവില്‍ ഇമിഗ്രേഷന്‍ പരിശോധയ്ക്കായി യാത്രക്കാര്‍ ക്യൂ നിന്ന് വലയുന്നത് രണ്ടര മണിക്കൂറില്‍ ഏറെ. ചെലവു ചുരുക്കലിന്റെ പേരിലാണ് ഹോം ഓഫീസ് ക്യൂ നിര്‍ത്തുന്നത്. അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഹീത്രുവില്‍ നീണ്ട ക്യൂവിലാണ്.
രാജ്യാന്തര യാത്രികരെ പാസ്പോര്‍ട്ട്, വിസ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ സീല്‍ പതിപ്പിച്ച് പരമാവധി 45 മിനിറ്റിനുള്ളില്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുവരാന്‍ അനുവദിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇതു നടപ്പാകുന്നില്ല. വേനല്‍ക്കാല തിരക്ക് മറികടക്കാന്‍ 200 സ്റ്റാഫിനെ അധികമായി നിയമിച്ചതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ജീവനക്കാര്‍ കുറവാണെന്നാണ് പരാതി.
പരാതി ശക്തമായതോടെ ബ്രിട്ടീഷ് എയര്‍വേസ്, വെര്‍ജിന്‍ അറ്റ്ലാന്റിക്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനി അധികൃതര്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. രാജ്യ സുരക്ഷ പ്രശ്നമാണെങ്കിലും ബ്രിട്ടനേക്കാള്‍ മികച്ച രീതിയില്‍ പല രാജ്യങ്ങളും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് വെര്‍ജിന്‍ അറ്റ്ലാന്റിക് മേധാവി കത്തില്‍ പറയുന്നു.
എന്നാല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരമുണ്ടാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.