CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 57 Seconds Ago
Breaking Now

മമ്മൂട്ടി തെറ്റിദ്ധരിക്കപ്പെട്ടോ ? ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ പുറത്തെത്തി....

സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ പുറത്തെത്തി. കുട്ടനാട്ടിലെ ഗ്രാമത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഹരിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എല്ലാ പ്രശ്‌നങ്ങളിലും ചെന്നുചാടുന്ന ഹരിയുടെ കഥാപാത്രത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ യാത്ര.

ഇത് ആദ്യമായിട്ടല്ല, മറ്റുള്ളവരുടെ പേരില്‍ പല തവണ കുറ്റം ഏല്‍ക്കേണ്ടി വന്നിട്ടുള്ളതായി ഹരി പറയുന്നു. മെഗാ സ്റ്റാറിന്റെ ജീവിതത്തെക്കുറിച്ചും ട്രെയിലറില്‍ പരാമര്‍ശങ്ങളുണ്ട്. ഞാനായത് കൊണ്ട് സദാചാര പോലീസുകാര്‍ കുറച്ച് കടുപ്പമാകുമെന്ന് ഹരി മറ്റൊരു സീനില്‍ പ്രതികരിക്കുന്നു.

നിന്നെക്കുറിച്ച് നല്ലത് പറയുന്ന ഒരു ആത്മാവ് പോലുമില്ലെന്നാണ് ഹരിയെക്കുറിച്ച് നെടുമുടി വേണുവിന്റെ കഥാപാത്രത്തിന് പറയാനുള്ളത്. എന്നാല്‍ ഇത് കൊണ്ടൊന്നും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ഹരിയെ പിന്തിരിപ്പിക്കുന്നില്ല. അക്രമിക്കപ്പെട്ടവരുടെ പേര് പറയരുത് ഇരയെന്നേ വിളിക്കാവൂ എന്നും ഒരു ഡയലോഗുണ്ട്.

സച്ചിസേതു കൂട്ടുകെട്ടിലെ സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. അനു സിതാര, ഷംന കാസിം, റായി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ചിത്രം ആഗസ്റ്റ് 24ന് തീയേറ്ററിലെത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.