അന്തരിച്ച നടി ശ്രീദേവിയുടെ പിറന്നാള്‍ ദിനം അവര്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ 55ാം പിറന്നാള്‍ ആഘോഷം നടത്തേണ്ട ദിവസമായിരുന്നു . ഫെബ്രുവരിയിലാണ് കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ച് ശ്രീദേവി മരിക്കുന്നത്.
ശ്രീദേവിക്ക് ആദരവ് അര്‍പ്പിച്ച് അനില്‍ കപൂര്‍ ട്വിറ്ററിലെത്തി. 'വെള്ളിത്തിരയില്‍ പൂര്‍ണ്ണ പ്രഭയില്‍ ജ്വലിച്ചുയര്‍ന്ന യഥാര്‍ത്ഥ താരമാണ് അവര്‍. അവരുമായി അടുത്ത് നിന്ന എല്ലാവരുടെയും ജീവിതത്തില്‍ ആ പ്രഭ പടര്‍ന്നു. നിങ്ങളെ മിസ് ചെയ്യാതെ ഒരു ദിവസവും ഞങ്ങള്‍ക്ക് കടന്നുുപോകുന്നില്ല ശ്രീ. ജാന്‍വിയും, ഖുഷിയും നിങ്ങളുടെ പ്രതിബിംബങ്ങളാണ്. ഞങ്ങളുടെ ഹൃദയങ്ങളിലാണ് നിങ്ങള്‍ ജീവിക്കുന്നത്', അനില്‍ കുറിച്ചു.
നേരത്തെ ഭര്‍ത്താവ് ബോണി കപൂറും ശ്രീദേവിയെ അനുസ്മരിച്ച് രംഗത്ത് എത്തിയിരുന്നു. ഹീറോസ് ഓര്‍മ്മിക്കപ്പെടും, ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കില്ല, എല്ലാദിവസവും ഒപ്പമുണ്ടാകും, ബോണി പ്രതികരിച്ചു. മകള്‍ ജാന്‍വി കപൂര്‍ ശ്രീവേദിയ്ക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചു.