CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 10 Seconds Ago
Breaking Now

ഈ ആഴ്ചാവസാനം യൂസ്ഡ് കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കാറുമായി റോഡില്‍ ഇറങ്ങിയാല്‍ 1000 പൗണ്ട് പിഴ; കാരണം ഇതാണ്

2014-ലെ നിയമങ്ങള്‍ പ്രകാരം മുന്‍ ഉടമ അടച്ച ടാക്‌സ് പുതിയ ഉടമയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല

യൂസ്ഡ് കാര്‍ വാങ്ങാന്‍ കൈയില്‍ പണം മാത്രം ഉണ്ടായാല്‍ മതിയെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ ആഴ്ചയില്‍ യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ കൈയിലിരിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കൊടുക്കാം. ആഴ്ചാവസാനം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി അതുമായി റോഡില്‍ ഇറങ്ങിയാല്‍ 1000 പൗണ്ട് പിഴ ഈടാക്കുമെന്നതാണ് അവസ്ഥ.

ഡ്രൈവര്‍ & വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയുടെ സേവനങ്ങള്‍ തിങ്കളാഴ്ച വരെ തടസ്സപ്പെടുന്നതാണ് ഇതിന് കാരണം. മെയിന്റനന്‍സിന്റെ ഭാഗമായി സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ കാര്‍ ഉടമകള്‍ക്ക് വാഹനങ്ങളുടെ ടാക്‌സ് ഓണ്‍ലൈന്‍, പോസ്റ്റല്‍ അല്ലെങ്കില്‍ ഫോണ്‍ വഴി അടയ്ക്കാന്‍ കഴിയില്ലെന്നതാണ് പ്രശ്‌നമാകുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം വാങ്ങിയ വാഹനങ്ങള്‍ ഇതുപ്രകാരം റോഡില്‍ ഇറങ്ങുന്നത് നിയമവിരുദ്ധമായി മാറും. തിങ്കളാഴ്ച വരെ ഇതാണ് അവസ്ഥ. നിയമപരമായ റോഡ് ടാക്‌സ് അടയ്ക്കാതെ വാഹനം ഓടിക്കുന്നത് 80 പൗണ്ട് സ്‌പോട്ട് ഫൈന് ഇടയാക്കും. കേസ് കോടതിയില്‍ എത്തിയാല്‍ ആയിരം പൗണ്ട് വരെ പിഴ ഉയരും.

2014-ലെ നിയമങ്ങള്‍ പ്രകാരം മുന്‍ ഉടമ അടച്ച ടാക്‌സ് പുതിയ ഉടമയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് പുതിയ ടാക്‌സ് സ്വന്തം പേരില്‍ എടുക്കേണ്ട അവസ്ഥയുമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.