CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 24 Seconds Ago
Breaking Now

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം; അതിവേഗത്തിലെത്തിയ കാര്‍ ബാരിക്കേഡുകള്‍ ഇടിച്ചുതകര്‍ത്ത് കാല്‍നടക്കാരെയും സൈക്കിള്‍ യാത്രക്കാരെയും ഇടിച്ചുവീഴ്ത്തി; പ്രതി അറസ്റ്റില്‍

മനഃപ്പൂര്‍വ്വം നടന്ന അക്രമമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു

രാജ്യത്തെ ഞെട്ടിച്ച് വെസ്റ്റ്മിനിസ്റ്ററില്‍ ഭീകരാക്രമണം. അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ബാരിക്കേഡുകള്‍ ഇടിച്ചുതകര്‍ത്ത് കാല്‍നടക്കാരെയും, സൈക്കിള്‍ യാത്രികരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഫോര്‍ഡ് ഫിയസ്റ്റയുമായി എത്തിയ പ്രതിയാണ് പാര്‍ലമെന്റിന് മുന്നില്‍ അതിക്രമം അഴിച്ചുവിട്ടത്.

സംഭവസ്ഥലത്ത് നിന്നും 20കളില്‍ പ്രായമുള്ള പ്രതിയെ പിടികൂടി. മിഡ്‌ലാന്‍ഡ്‌സ് സ്വദേശിയാണ് ഇയാളെന്ന് കരുതുന്നു. രാവിലെ 7.40ഓടെയായിരുന്നു അക്രമം. സായുധ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ഭീകരാക്രമണം തടയാനുള്ള ബാരിക്കേഡുകളാണ് കാര്‍ ഇടിച്ചുതകര്‍ത്തത്.

മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീക്ക് ഗുരുതരമായ പരുക്കാണ് ഏറ്റത്. മറ്റ് രണ്ട് പുരുഷന്‍മാര്‍ക്കും പരുക്കേറ്റു. സൗത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം.

മനഃപ്പൂര്‍വ്വം നടന്ന അക്രമമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു വ്യക്തമാക്കി. ഇത് ഭീകരാക്രമണമായി കരുതുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ബസു പറഞ്ഞു. വാഹനം ഇടിച്ച് വീണ സൈക്കിളുകാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.