CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 55 Seconds Ago
Breaking Now

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു ; വെള്ളം ഇടുക്കിയിലേക്ക് ; ആശങ്കയില്‍ പെരിയാര്‍ തീര നിവാസികള്‍

വെള്ളം ഒഴുക്കിവിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്.സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ് സ്പില്‍വേ പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും.

വെള്ളം ഒഴുക്കിവിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്. പുലര്‍ച്ചെ നാലിന് 140.25 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതു പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്ക് ഒഴുകുന്നത് .

മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരം കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി .




കൂടുതല്‍വാര്‍ത്തകള്‍.