CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 42 Seconds Ago
Breaking Now

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് പ്രഫഷണല്‍സ് ഫോറം ,റവ. ഡോ. ബിജു കൊച്ചുപറമ്പില്‍ ഡയറക്ടര്‍

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ പ്രഫഷണല്‍സ് ഫോറത്തിന് രൂപം നല്‍കി. മാനേജ്‌മെന്റ്, മെഡിക്കല്‍ , എഞ്ചിനീയറിംഗ്, നിയമ, വിദ്യാഭ്യാസ, സാമൂഹ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ വിദഗ്ദ്ധരുടെ കൂട്ടായ്മയും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രഫഷണല്‍സ് ഫോറം ലക്ഷ്യമിടുന്നത്.

ഫോറത്തിന്റെ ഡയറക്ടറായി റവ. ഡോ. ബിജു കൊച്ചുപറമ്പിലിനെ നിയമിച്ചു. ലണ്ടന്‍ കേന്ദ്രമായി വിവിധ അന്തര്‍ദേശീയ ഏജന്‍സികളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.ബിജു , കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കംപ്യൂട്ടിങ് ആന്റ് ഇന്റലിജന്റ് സിസ്റ്റംസ് റിസര്‍ച്ച് ഡയറക്ടര്‍ , വിവിധ അന്തര്‍ദേശീയ സാമൂഹ്യപ്രസ്ഥാനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.