CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 37 Seconds Ago
Breaking Now

പ്രതിസന്ധി മറികടക്കാന്‍ 6 മണിക്കൂര്‍ പവര്‍ക്കട്ട് വേണം: ആര്യാടന്‍

പവര്‍ക്കട്ട് 6 മണിക്കൂര്‍ ആക്കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഇത് മാത്രമാണ് മാര്‍ഗമെന്നും ആര്യാടന്‍ പറഞ്ഞു. പത്തനംതിട്ട വൈദ്യുതിഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്നലെ മാത്രം 6 കോടി യൂണിറ്റിന്റെ വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. 1.2 കോടി യൂണിറ്റ് വൈദ്യുതി മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഒരു മാസം വൈദ്യുതി വാങ്ങാനായി 770 മുതല്‍ 800 കോടി രൂപ വരെ കെ.എസ് ഇ ബിക്ക് ചിലവ് വരുന്നുണ്ട്. ഒരു മാസത്തെ ആകെ റവന്യൂ വരുമാനം 700 കോടിയാണ്. ഇതിന് പുറമെയാണ് ശമ്പളമടക്കമുള്ള ചിലവുകള്‍ വരുന്നത്. 200 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടമെന്നും ആര്യാടന്‍ പറഞ്ഞു.

12 മില്യന്‍ യൂണിറ്റിനേക്കാള്‍ വൈദ്യുതി കൂടുതലായി ആവശ്യം വരുന്നത് സംസ്ഥാനത്തിന് പുറത്തു നിന്നും അധിക തുക നല്‍കി വാങ്ങുകയാണ് ചെയ്യുന്നത്. ഒരു കാലത്ത് കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നുവെന്നും ആര്യാടന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.