കത്തോലിക്ക സഭ നേരിടുന്ന ലൈംഗിക ചൂഷണ വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിന്റെ ചിത്രം പങ്കുവെച്ച വത്തിക്കാന്‍ വിവാദത്തില്‍. പോപ്പ് ഫ്രാന്‍സിസും, കര്‍ദിനാള്‍മാരും സന്തോഷിച്ച് ചിരിച്ച് ഇരിക്കുന്ന ചിത്രം പുറത്തുവിട്ടതാണ് പുലിവാലായത്.
മുതിര്‍ന്ന ചര്‍ച്ച് അധികാരികളായ യുഎസ് കര്‍ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോ, കര്‍ദിനാള്‍ സിയാന് ഒ'മാലി, എല്‍എ ആര്‍ച്ച്ബിഷപ്പ് ജോസ് ഹൊറാസിയോ ഗോമസ്, ഫിലഡല്‍ഫിയ മോണ്‍സിഗ്നര്‍ ബ്രയാന്‍ ബ്രാന്‍സ്ഫീല്‍ഡ് എന്നിവരാണ് വൈരുദ്ധ്യമാര്‍ന്ന ചിത്രത്തിലുള്ളത്. മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്കിന് എതിരെ ഉയര്‍ന്ന ഞെട്ടിക്കുന്ന ആരോപണങ്ങളെക്കുറിച്ചാണ് വത്തിക്കാനില്‍ സ്വകാര്യ യോഗം നടന്നത്.
എന്നാല്‍ ഇത്രയും സുപ്രധാനമായ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ചിരിച്ച് ഇരിക്കുന്ന പോപ്പിന്റെയും, മറ്റ് സഭാ അധികൃതരുടെയും ചിത്രം പങ്കുവെച്ചതിനെ സോഷ്യല്‍ മീഡിയക്കാര് വിമര്‍ശിക്കുന്നു. കൂടാതെ ഇത്തരം ഫോട്ടോ പുറത്തുവിട്ട പ്രസ് ഓഫീസറെ പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മക്കാറിക്കിന് എതിരെയുള്ള ആരോപണങ്ങള്‍ സഭയ്ക്ക് നേരത്തെ അറിയാമായിരുന്നു എന്ന് മുന്‍ വത്തിക്കാന്‍ അംബാസിഡര്‍ കാര്‍ലോ വിഗാനോ വെളിപ്പെടുത്തിയതോടെ പോപ്പ് അതീവ സമ്മര്‍ദത്തിലാണ്.