CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 44 Seconds Ago
Breaking Now

സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുന്നു ; മാര്‍ ജോസഫ് പാംപ്ലനി

ബര്‍മ്മിങ്ഹാം ; സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രം എന്ന് തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലനി പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപയുടെ ബര്‍മ്മിങ്ഹാം അടുത്തുള്ള സ്റ്റോണില്‍ വച്ച് നടത്തപ്പെടുന്ന ത്രിദിന വൈദീക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാള്‍ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാ മക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത്. താല്‍ക്കാലിക പ്രശ്‌ന പരിഹാരങ്ങളേക്കാള്‍ കര്‍ത്താവ് കുരിശില്‍ സ്ഥാപിച്ച സഭയുടെ അത്യന്തികമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഈ കാലഘട്ടത്തില്‍ സഭാമക്കള്‍ പരിശ്രമിക്കേണ്ടതെന്നനു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിദിന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു. രൂപതയുടെ നിലവിലുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതിന് അനുയോജ്യമായിട്ടുള്ള അജപാലന സമീപനങ്ങളും പദ്ധതികളും രൂപപ്പെടുത്തുവാനും ലക്ഷ്യം വച്ചാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറല്‍മാരായ റവ ഡോ തോമസ് പാറയടിയില്‍, റവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ ഡോ മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.