CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 26 Seconds Ago
Breaking Now

മഞ്ഞപ്പടയെ വിട്ട് സ്വന്തം സച്ചിന്‍ പോയി ; ഇനി ബ്ലാസ്‌റ്റേഴ്‌സ് എങ്ങനെ മുന്നോട്ട്

ടീമിന്റെ ആരാധകര്‍ ഇതോടെ ടീമിനെ കൈയൊഴിയുമെന്ന ആശങ്കയും ഉടലെടുക്കുന്നു.

സച്ചിന്‍ എന്ന ആര്‍പ്പുവിളി കേട്ട് കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ ഇനി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളത്തിലുണ്ടാകില്ല.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ ഉടമസ്ഥത വിട്ടൊഴിഞ്ഞെന്ന വാര്‍ത്ത ഞെട്ടലോടെയാണ് താരങ്ങളും ആരാധകരും കേട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിലെ ഏക ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞ നിറത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചത് സച്ചിന് വേണ്ടി കൂടിയായിരുന്നു. വാര്‍ത്ത ആരാധകരെ വിഷമിപ്പിക്കുകയാണ്. സച്ചിന്റെ അധ്വാനത്തില്‍ കെട്ടിപ്പടുത്ത ടീമിന്റെ ആരാധകര്‍ ഇതോടെ ടീമിനെ കൈയൊഴിയുമെന്ന ആശങ്കയും ഉടലെടുക്കുന്നു. പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നുമുള്ള താരങ്ങള്‍ ടീമിന്റെ ഉടമസ്ഥത കൈയാളുമ്പോള്‍ കേരളീയരുമായുള്ള ബന്ധം ഏത് തരത്തില്‍ നിലനിര്‍ത്തുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. 

ഉദ്ഘാടന സീസണില്‍ രണ്ടാം സ്ഥാനക്കാരായ ശേഷം മഞ്ഞപ്പട കിതയ്ക്കുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. എന്നിട്ടും ടീമിനെ പൂര്‍ണ്ണമായി അവര്‍ കൈയൊഴിഞ്ഞില്ല. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തിന് മുകളില്‍ ജനങ്ങളായി അവര്‍ അണിനിരന്നു. കഴിഞ്ഞ വര്‍ഷം വിരാട് കോലി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തി മികച്ച ഫാന്‍ ക്ലബ് അവാര്‍ഡും ടീമിനെ തേടിയെത്തിയത് ഈ പിന്തുണ കൊണ്ട് മാത്രമാണ്. 

മൂന്ന് വര്‍ഷം മുന്‍പ് സംസ്ഥാനത്ത് നടന്ന ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന സച്ചിന് കേരളവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. ടീമിന്റെ ഉടമസ്ഥതത പൂര്‍ണ്ണമായും കൈക്കലാക്കിയവര്‍ ഇനി ഈ കണക്ഷന്‍ എങ്ങിനെ നിലനിര്‍ത്തുമെന്നത് വലിയ പ്രശ്‌നം തന്നെയാണ്. എഫ്‌സി കൊച്ചിനും, വിവാ കേരളയും ബാക്കിവെച്ച സ്വപ്നം കേരള ബ്ലാസ്റ്റേഴ്‌സിന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ? ആരാധകരുടെ ചോദ്യമിതാണ്.




കൂടുതല്‍വാര്‍ത്തകള്‍.