CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 52 Seconds Ago
Breaking Now

വിമാനത്തില്‍ വച്ച് കാമുകന്റെ വിവാഹ അഭ്യര്‍ത്ഥന ; എയര്‍ഹോസ്റ്റസിന് കിട്ടിയത് എട്ടിന്റെ പണി

വിമാനത്തിന് ഉള്ളില്‍ വച്ചു നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി.

പ്രണയാഭ്യര്‍ത്ഥനയുടെ പേരില്‍ ചൈനയില്‍ യുവതിയ്ക്ക് ജോലി പോയി. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസാണ് ഇരയായത്. മേയ് മാസത്തിലാണ് വിവാദ സംഭവം. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാന ജീവനക്കാരിയുടെ കാമുകന്‍ യുവതിയെ സമീപിച്ചു. മുട്ടുകാലില്‍ നിന്നുകൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തി. സന്തോഷത്തോടെ യുവതി അഭ്യര്‍ത്ഥന സ്വീകരിച്ചു.

വിമാനത്തിന് ഉള്ളില്‍ വച്ചു നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. മാസങ്ങള്‍ക്ക് ശേഷം പിരിച്ചുവിടല്‍ നോട്ടീസാണ് യുവതിയ്ക്ക് ലഭിച്ചത്. ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചു എന്നതാണ് ആരോപണം.

യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്വമുള്ളയാള്‍ അത് മറന്നു പ്രവര്‍ത്തിക്കാമോ എന്നാണ് കമ്പനി ചോദിക്കുന്നത്.

എന്നാല്‍ യുവതിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഏതായാലും ചര്‍ച്ചയേറുകയാണ്. ഒന്നു പ്രപ്പോസ് ചെയ്തത് ഇത്ര കോലാഹലമാക്കണോ എന്നാണ് ഏവരും സംശയിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.