CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 51 Seconds Ago
Breaking Now

പട്ടാപ്പകല്‍ പാര്‍ക്കില്‍ കൗമാരക്കാരിയെ പീഡനത്തിന് ഇരയാക്കി; ലൈംഗിക അതിക്രമത്തിലെ പ്രതിയെ തേടി പോലീസ്

ന്യൂഹാമിലെ ഏറ്റവും വലിയ പച്ചപ്പ് നിറഞ്ഞ ഇടമാണ് വെസ്റ്റ് ഹാം പാര്‍ക്ക്

ഈസ്റ്റ് ലണ്ടനില്‍ ഞെട്ടിക്കുന്ന ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ പാര്‍ക്കില്‍ കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വൈകുന്നേരം 4 മണിയോടെയാണ് പാര്‍ക്കിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ച് അതിക്രമം അരങ്ങേറിയത്. പോലീസ് ഇപ്പോള്‍ പ്രതിയെ അന്വേഷിച്ച് നടക്കുകയാണ്.

പാര്‍ക്കില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പാര്‍ക്ക്. അക്രമത്തിന് ശേഷം പാര്‍ക്ക് അടച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്.

ദൃക്‌സാക്ഷി മൊഴികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചൈല്‍ഡ് അബ്യൂസ് & സെക്ഷ്വല്‍ ഒഫെന്‍സ് കമ്മാന്‍ഡ് ഓഫീസര്‍മാരാണ് വെസ്റ്റ് ഹാം പാര്‍ക്കില്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടത്തുന്നതെന്ന് മെട്രൊപൊളിറ്റന്‍ പോലീസ് വക്താവ് അറിയിച്ചു.

ന്യൂഹാമിലെ ഏറ്റവും വലിയ പച്ചപ്പ് നിറഞ്ഞ ഇടമാണ് വെസ്റ്റ് ഹാം പാര്‍ക്ക്. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ലണ്ടന്‍ കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.