ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ച് എത്തുകയാണ് പ്രശസ്ത ഗായകനായ നിക്ക് ജോനാസ്. വിവാഹ നിശ്ചയത്തിന് മുമ്പേ നിക്കിനെ പ്രിയങ്കയുടെ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രിയങ്ക ചോപ്രയുടെ സഹോദരി പരിനീതി ചോപ്രയ്ക്ക് നിക്കിനോട് ചിലത് പറയാനുണ്ട്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക് ജോനാസിന് ഈ വര്‍ഷം ലഭിക്കുകയെന്ന് പരിനീതി ചോപ്ര.
നിക്ക്, ജോനാസ്, താങ്ങള്‍ക്ക് ഒരുപാട് സന്തോഷം ലഭിക്കുന്ന വര്‍ഷമായിരിക്കും ഇത്, ഒരു പാട് സ്‌നേഹവും ഭാഗ്യവും നിങ്ങളില്‍ വന്നുചേരും. കാരണം ഭാഗ്യമുള്ള ഒരു പെണ്‍കുട്ടി നിങ്ങളോടൊപ്പം ജീവിക്കാന്‍ പോവുകയാണ്. നന്നായി സ്‌നേഹിക്കാനറിയാവുന്ന പെണ്‍കുട്ടിയാണ് പ്രിയങ്ക. ഈ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും നിക് ജോനാസിന് ലഭിക്കട്ടെ' പരിനീതി പറയുന്നു.
നിക് ജോനാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ കുടുംബ ചിത്രവും പരിനീതി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയും നികും തമ്മിലുള്ള വിവാഹ നിശ്ചയം. മുംബൈയിലെ പ്രിയങ്കയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്.