നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ലുക്കില്‍ ആകെ മാറിയിരിക്കുന്നു. തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ഈ വര്‍ഷം തന്നെ മൂന്നു ചിത്രങ്ങളാണ് തെലുങ്കില്‍ അനുവിന്റെതായി പുറത്തിറങ്ങുന്നത്. നാഗചൈതന്യ നായകനായ ഷൈലജ റെഡ്ഡി അല്ലുഡു തിയറ്ററില്‍ മുന്നേറുകയാണ്.നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രം , ധനുഷിനൊപ്പമുള്ള തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രൊജക്ടുകള്‍.
ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരിയിലൂടെ വേഷമിട്ട ശേഷം നിവിന്റെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ വേഷമിട്ടു. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു .