CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 29 Seconds Ago
Breaking Now

അടാര്‍ ലൗവിലെ പുതിയ പാട്ടിന് ഡിസ്ലൈക്ക് പ്രവാഹം

ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനമെത്തി. ''എടി പെണ്ണേ ഫ്രീക്ക് പെണ്ണേ..' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മാണിക്യമലരായ പൂവി എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ഇത് ഇറങ്ങി ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതിയ ഗാനം ഇറക്കുന്നത്. എന്നാല്‍ ഗാനം ഇറക്കി മണിക്കൂറിനകം യൂട്യൂബില്‍ 149000 അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്. നാലായിരം ലൈക്കുകളാണ് ഇതുവരെ ഗാനത്തിന് ലഭിച്ചത്.

സ്‌കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.