CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 56 Seconds Ago
Breaking Now

വിവാഹ മോതിരം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കവെ മരണമെത്തി മരത്തിന്റെ രൂപത്തില്‍; അലി കൊടുങ്കാറ്റില്‍ ജീവന്‍ പൊലിഞ്ഞ 24-കാരന്‍ കൊല്ലപ്പെട്ടത് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ന്യൂറി സ്ലീവ് ഗല്ലിയോണ്‍ ഫോറസ്റ്റ് പാര്‍ക്കില്‍ എഞ്ചിനീയറായിരുന്നു കാംപെല്‍

ഓര്‍ഡര്‍ ചെയ്ത വിവാഹ മോതിരം കൈകളില്‍ എത്തുന്നതിന് മുന്‍പ് മരണം മരത്തിന്റെ രൂപത്തില്‍ ആ യുവാവിന്റെ ജീവന്‍ കവര്‍ന്നു. യുകെയില്‍ ആഞ്ഞടിച്ച അലി കൊടുങ്കാറ്റ് പിഴുതെറിഞ്ഞ മരമാണ് 24-കാരനായ മാറ്റ് കാംപെല്ലിന്റെ ജീവിതയാത്ര വഴിയില്‍ തടഞ്ഞത്. 23-കാരിയായ റോബിന്‍ ന്യൂബെറിയുമായുള്ള വിവാഹത്തിന്റെ ഒരുക്കത്തില്‍ ഓടിനടക്കവെയാണ് മരണം വഴിയില്‍ കാത്തുനിന്നത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ന്യൂറി സ്ലീവ് ഗല്ലിയോണ്‍ ഫോറസ്റ്റ് പാര്‍ക്കില്‍ എഞ്ചിനീയറായിരുന്നു കാംപെല്‍. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് റോബിന്‍ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് മാറ്റിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു.

ഇത് തുടര്‍ച്ചയായി ആന്‍സറിംഗ് മെഷീനിലേക്ക് പോയി. ആറ് തവണ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ജോലി സ്ഥലത്ത് നിന്നും ഇറങ്ങാന്‍ സമയത്താണ് ഒരു പോലീസ് ഓഫീസര്‍ എത്തി അപകടം നടന്നതായും, മാറ്റ് രക്ഷപ്പെട്ടില്ലെന്നും അറിയിച്ചത്. ഒരു നുണ പറയുകയാണെന്നാണ് ആദ്യം ധരിച്ചത്, റോബിന്‍ പറയുന്നു.

അലി കൊടുങ്കാറ്റിലെ രണ്ടാമത്തെ മരണമാണ് മാറ്റിന്റേത്. 50-കളില്‍ പ്രായമുള്ള ഒരു സ്ത്രീയാണ് ആദ്യം കൊല്ലപ്പെട്ടത്. ഈയാഴ്ച യുകെയിലെത്തിയ കൊടുങ്കാറ്റിനെ സൂക്ഷിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവശിഷ്ടങ്ങള്‍ കനത്ത കാറ്റില്‍ പറക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത കാറ്റിലും മഴയിലും പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.   




കൂടുതല്‍വാര്‍ത്തകള്‍.