CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 30 Seconds Ago
Breaking Now

നഴ്‌സറിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ ഭ്രാന്ത് പിടിച്ച സ്ത്രീയുടെ കത്തി അക്രമണം; മൂന്ന് കുഞ്ഞുങ്ങള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കും കുത്തേറ്റു; അക്രമി കസ്റ്റഡിയില്‍

നഴ്‌സറിയിലെ മുന്‍ ജീവനക്കാരിയാണ് അറസ്റ്റിലായ 52-കാരിയെന്നാണ് കരുതുന്നത്

ന്യൂയോര്‍ക്ക് നഗരത്തിലെ വീട്ടില്‍ നടത്തിവന്നിരുന്ന നഴ്‌സറിയില്‍ നടന്ന കത്തി അക്രമണത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റു. ക്യൂന്‍സിലെ 161 സ്ട്രീറ്റില്‍ വെച്ചായിരുന്നു അക്രമം. അക്രമം നടത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് സ്വയം മുറിവേല്‍പ്പിച്ചതായും പോലീസ് വക്താവ് അറിയിച്ചു.

രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളില്‍ ഒരാളുടെ പിതാവാണ് പരുക്കേറ്റവരില്‍ ഒരാള്‍. നഴ്‌സറിയിലെ ജീവനക്കാരിക്കും കുത്തേറ്റു.

നഴ്‌സറിയിലെ മുന്‍ ജീവനക്കാരിയാണ് അറസ്റ്റിലായ 52-കാരിയെന്നാണ് കരുതുന്നത്. അക്രമത്തിന് ശേഷം നഴ്‌സറിയുടെ ബേസ്‌മെന്റിലാണ് ഇവരെ കണ്ടെത്തിയത്. അക്രമത്തില്‍ പരുക്കേറ്റവരുടെ ജീവന് ഭീഷണിയില്ലെന്ന് എന്‍വൈപിഡി വക്താവ് പറഞ്ഞു. അയല്‍വീടുകളില്‍ താമസിക്കുന്നവരുടെ അനൗദ്യോഗിക നഴ്‌സറിയായിരുന്നു ഇൗ വീടെന്നാണ് വ്യക്തമാകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.