CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 4 Seconds Ago
Breaking Now

കലാഭവന്‍ മണിയുടേത് കൊലപാതകമോ , വിവാദങ്ങള്‍ നിറച്ച് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ ജീവിതം പോലെ തന്നെ വിവാദം നിറച്ചിരിക്കുകയാണ് ട്രെയ്‌ലറിലും. സാധാരണ കുടുംബത്തില്‍ നിന്ന് തെന്നിന്ത്യയിലെ വിലയേറിയ നടനായി മാറിയ മണിയുടെ ജീവതമാണ് വിനയന്‍ പറയുന്നത്.

ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം, എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗം ട്രെയ്‌ലറിലുണ്ട്. മണിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് താരത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരാന്‍ പോകുന്നത് .

മിമിക്രി താരം രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിടുന്നത്. ഹണി റോസ്, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധീര്‍ കരമന എന്നീ വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.