CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 1 Seconds Ago
Breaking Now

താന്‍ കലവിറ്റ് പണമുണ്ടാക്കിയാലും പകുതി ജനങ്ങള്‍ക്ക് കൊടുക്കും, നിങ്ങള്‍ തയ്യാറാണോ ; സന്തോഷ് പണ്ഡിറ്റ്

സിനിമയിലെ ഭൂരിഭാഗം പേരും കലയേയും സംഗീതത്തേയും വിറ്റു ജീവിക്കുന്ന വെറും ബിസിനസുകാര്‍ മാത്രമാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പുതിയ ഗാനം ഡിസ്ലൈക്കിലൂടെ യൂട്യൂബില്‍ ഹിറ്റായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ പ്രസ്താവന

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകന്റെ ഒരു സിനിമയിലെ ഗാനം YouTube ല് DISLIKE ലെ പ്രളയം കാരണം ശ്രദ്ധിക്കപ്പെട്ടല്ലോ... DISLIKE ന്റെ ട്രെന്‍ഡില്‍ ഒന്നാമതാകും എന്നു പറയുന്നു. 10 ലക്ഷം വരെ എത്താം...'

എങ്ങനെ എങ്കിലും പാട്ട് നാലാള് കണ്ട് YouTube ലൂടെ പണം ഉണ്ടാക്കുവാന്‍ ശ്രമിച്ചതാകാം. ഇതിനായ് സന്തോഷ് പണ്ഡിറ്റിനെ ഒക്കെ, ഗുരുവായ് കണക്കാക്കി വിഷ്യലൈസ് ചെയ്തു നോക്കി എങ്ങനെ എങ്കിലും ഒരു വിജയം നേടുവാന്‍ ശ്രമിച്ചതാകും. സന്തോഷ് പണ്ഡിറ്റ് ശൈലിയെ കടമെടുത്ത്, അദ്ദേഹത്തിന്റെ നിലവാരം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിക്കുന്നതും തെറ്റല്ല.

പ്രേക്ഷകര്‍ ചിന്തിക്കേണ്ട വിഷയം ഭൂരിഭാഗം സിനിമാക്കാരും സിനിമയോടോ, കലയോടോ, സംഗീതത്തോടൊ , സ്‌നേഹം കൊണ്ടല്ലാ ഒന്നും ചെയ്യുന്നത്. എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്നത് മാത്രമാണ് ലക്ഷ്യം.

എത്രയോ Double Meaning ഉള്ള ഡയലോഗൊക്കെ ഉള്ള പല ചവറ് സിനിമകളേയും ഇതേ പ്രേക്ഷകര്‍ ഹിറ്റാക്കി കൊടുത്തിട്ടുണ്ട്. ഇനി പാട്ടിന്റെ വരികളുടെ നിലവാരം നോക്കിയില് 'എന്റെ അമ്മന്റെ ജിമ്മിക്കി കമല് ', 'അവള് വേണ്ടടാ ഇവള് വേണ്ടടാ ', 'അമ്മായി അമ്മ അപ്പം ചുട്ടു ', ' പണം വരും പോകും' '' എന്നിവ മെഗാ ഹിറ്റായിരുന്നു' YouTube ല് നിന്ന് ഒരു പാട് പണവും ഉണ്ടാക്കി കാണും.

ഇപ്പോള് പത്തു പേര് കണ്ട് പണം ഉണ്ടാക്കുവാന്‍ പണ്ഡിറ്റിനെ വലിയ വലിയ സംവിധായകര്‍ പോലും മാതൃകയാക്കുന്നു.

ഈശ്വരാ ഇക്കണക്കിന് ഇനി വലിയ നടന്മാരും എല്ലാ കാര്യത്തിലും പണ്ഡിറ്റിനെ മാതൃക ആക്കുമോ?

ഒടുവില് മലയാള സിനിമ എന്നാല് പണ്ഡിറ്റിന്റെ സിനിമ എന്നാകുമോ? പണ്ഡിറ്റിന്റെ സിനിമയെ റെഫര്‍ ചെയ്യാതെ മഹാന്മാരായ സംവിധായകര്‍ക്കും , നടന്മാര്‍ക്കും ജീവിക്കുവാന്‍ പറ്റാത്ത അവസ്ഥ ആകുമോ' ?

സിനിമയിലെ ഭൂരിഭാഗം ആളുകളും കലയേയും സംഗീതത്തേയു വിറ്റു ജീവിക്കുന്ന വെറും ബിസിനസ്സുകാര്‍ മാത്രമാണ്. അവര്‍ക്ക് എന്ത് കല? എന്ത് സംഗീതം ? എന്ത് സിനിമ? വെറും കച്ചവടം മാത്രം.

( വാല്‍കഷണം: . പണ്ഡിറ്റ് കലയെ ബിസ്സിനസ്സാക്കി പണം ഉണ്ടാക്കിയാലും 50 ശതമാനവും പാവപ്പെട്ടവര്‍ക്ക് കൊടുക്കും... അത് ഈ കലയെ ഭംഗിയായ് വിറ്റ് പണം ഉണ്ടാക്കുന്ന ആരെങ്കിലും മാതൃക ആക്കുമോ?)

 




കൂടുതല്‍വാര്‍ത്തകള്‍.