CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 34 Minutes 28 Seconds Ago
Breaking Now

അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്ന ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ; പ്രവാസി യുവാവ് അറസ്റ്റില്‍

ബാത്ത് റൂമില്‍ ക്യാമറ വച്ചാണ് 41 കാരനായ ഏഷ്യന്‍ പൗരന്‍ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദുബായ് ; കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്ന ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ദുബായിലെ പ്രവാസി. സംഭവത്തില്‍ ഏഷ്യന്‍ പൗരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. ബാത്ത് റൂമില്‍ ക്യാമറ വച്ചാണ് 41 കാരനായ ഏഷ്യന്‍ പൗരന്‍ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ബാത്ത് റൂമിന്റെ സീലിഗില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. രണ്ടു കിടപ്പുമുറികള്‍ ഉള്ള ഫ്‌ളാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കൊപ്പം ഒരു ദമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്നു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ കുളിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറയുടെ ലെന്‍സ് കണ്ടെത്തിയത്. അന്നവര്‍ ശ്രദ്ധിച്ചില്ല. പിറ്റേ ദിവസം ബാത്ത് റൂമില്‍ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്.

ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് നൂറു കണക്കിന് വീഡിയോ ഇതിലുള്ളതായി കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടേയും നഗ്ന ദൃശ്യങ്ങള്‍ കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടേയും ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതോടെയാണ് അറസ്റ്റ് നടന്നത് .




കൂടുതല്‍വാര്‍ത്തകള്‍.